നിര്‍ഭയ കേസ്; കുറ്റവാളികളുടെ വധശിക്ഷ ഒരുമിച്ച് നടപ്പാക്കണം; നിയമ നടപടികള്‍ തീര്‍ക്കാന്‍ പ്രതികള്‍ക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ചു; കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി തള്ളി കോടതി
Feb 5, 2020, 16:38 IST
ന്യൂഡെല്‍ഹി: (www.kvartha.com 05.02.2020) നിര്‍ഭയക്കേസിലെ കുറ്റവാളികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കാന്‍ ഉത്തരവിടണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി ഡെല്‍ഹി ഹൈക്കോടതി തള്ളി. വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കാനാവില്ലെന്ന പറഞ്ഞ കോടതി പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്താന്‍ സാധിക്കില്ലെന്നും ശിക്ഷ ഒരുമിച്ചു നല്‍കണമെന്നും ഉത്തരവിട്ടു. നിയമ നടപടികള്‍ തീര്‍ക്കാന്‍ പ്രതികള്‍ക്ക് ഒരാഴ്ച സമയവും അനുവദിച്ചു. ഒരാഴ്ചയ്ക്കു ശേഷം വധശിക്ഷയ്ക്കുള്ള നടപടികള്‍ ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് സുരേഷ് കെയ്ത് അധ്യക്ഷനായ ബെഞ്ചാണു കേസില്‍ വിധി പറഞ്ഞത്. കുറ്റവാളികളുടെ വധശിക്ഷയ്ക്കുള്ള മരണവാറന്റ് സ്റ്റേ ചെയ്തതിനെതിരെയാണു കേന്ദ്ര സര്‍ക്കാരും തിഹാര്‍ ജയില്‍ അധികൃതരും ഹര്‍ജി നല്‍കിയത്.
ഈ ഹര്‍ജി ഡെല്‍ഹി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരുന്നു. കേസില്‍ കക്ഷിചേര്‍ന്നിട്ടുള്ള എല്ലാവരുടെയും വാദങ്ങള്‍ കേട്ട ശേഷം ഉത്തരവു പുറപ്പെടുവിക്കുമെന്നാണ് ജസ്റ്റിസ് സുരേഷ് കൈത്ത് വ്യക്തമാക്കിയിരുന്നത്.
ശിക്ഷ വൈകിപ്പിക്കാന്‍ പ്രതികള്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നു കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. പ്രതികള്‍ കണക്കുകൂട്ടിയുള്ള നീക്കങ്ങളാണു നടത്തുന്നത്. പ്രതികളിലൊരാളായ പവന് ഗുപ്ത തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാതിരിക്കുന്നതു മനഃപൂര്‍വമാണെന്നും നിയമ നടപടി പൂര്‍ത്തിയായവര്‍ക്കു വധശിക്ഷ നടപ്പാക്കണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. എന്നാല്‍ ജയില്‍ച്ചട്ടം പ്രകാരം ഒരേ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ വധശിക്ഷ ഒന്നിച്ചേ നടപ്പാക്കാന്‍ കഴിയുവെന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടി.
കേസിലെ പ്രതി വിനയ്കുമാറിന്റെയും ദയാഹര്‍ജി തള്ളിയതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. മണിക്കൂറുകള്‍ക്കകം മറ്റൊരു പ്രതിയായ അക്ഷയ്കുമാര്‍ ദയാഹര്‍ജി സമര്‍പ്പിച്ചു. മുകേഷ് കുമാര്‍ സിങ്ങിന്റെ ഹര്‍ജി നേരത്തേ തള്ളിയിരുന്നു.
പവന് ഗുപ്തയാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റൊരു പ്രതി. അഭിഭാഷകന് എ പി സിങ്ങാണ് അക്ഷയ്കുമാര്‍, പവന് ഗുപ്ത, വിനയ്കുമാര്‍ എന്നിവര്‍ക്കു വേണ്ടി ഹാജരായത്. മുതിര്‍ന്ന അഭിഭാഷക റെബേക്കാ ജോണാണ് മുകേഷ് കുമാറിനു വേണ്ടി ഹാജരായത്.
Keywords: Nirbhaya case: Delhi HC verdict on hanging of four convicts, News, New Delhi, Trending, Execution, Court Order, Accused, Molestation, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.