അവള്‍ക്ക് വളര്‍ത്തുമൃഗങ്ങള്‍ കൂടെക്കിടക്കണം; വിലക്കിയപ്പോള്‍ മലയാളിയായ നവവധു ഭര്‍ത്താവിനെ ഉപേക്ഷിച്ചു
Sep 9, 2015, 13:30 IST
ബംഗളൂരു: (www.kvartha.com 09.09.2015) വളര്‍ത്തുമൃഗങ്ങളെ കൂടെക്കിടക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് മലയാളിയായ നവവധു ഭര്‍ത്താവിനെ ഉപേക്ഷിച്ചു. ബംഗളൂരുവിലാണ് സംഭവം. കൊച്ചിക്കാരിയായ യുവതിയാണ് തന്റെ അരുമയായ വളര്‍ത്തുമൃഗങ്ങളെ കൂടെക്കിടക്കാന്‍ ഭര്‍ത്താവും കുടുംബവും വിസമ്മതിച്ചതിനെ തുടര്‍ന്ന് വീട് വിട്ടിറങ്ങിയത്.
ടെക്കി യുവാവിനെ വിവാഹം കഴിച്ചാണ് 24കാരിയായ കൊച്ചി പെണ്‍കുട്ടി ബംഗളൂരുവിലെ ഭര്‍ത്താവിന്റെ വീട്ടിലെത്തുന്നത്. ഭര്‍തൃ ഗൃഹത്തില്‍ എത്തിയ യുവതി തന്റെ രണ്ട് വളര്‍ത്തു നായ്ക്കളേയും ഒപ്പം കൂട്ടിയിരുന്നു. എന്നാല്‍ ഇത് താത്ക്കാലികമായി മാത്രമായിരിയ്ക്കുമെന്നാണ് ഭര്‍ത്താവും വീട്ടുകാരും കരുതിയത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും വളര്‍ത്തു നായ്ക്കളെ തിരിച്ചയക്കാനോ കൂട്ടിലടയ്ക്കാനോ യുവതി തയ്യാറായില്ല. മാത്രമല്ല ദമ്പതികള്‍ക്കൊപ്പം ബെഡ്‌റൂമില്‍ തന്നെയായിരുന്നു നായ്ക്കളുടേയും കിടപ്പ്. ഇത് ഭര്‍ത്താവ് എതിര്‍ത്തതോടെയാണ് രണ്ടുപേരും രണ്ടുവഴിക്കായത്.
ഭര്‍തൃ വീട്ടുകാര്‍ക്ക് യുവതിയുടെ നായകള്‍ പലപ്പോഴും ശല്യമായി തുടങ്ങി. ഇതോടെ ഇവയെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ ഇവര്‍ യുവതിയോടെ പലതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതിന് തയ്യാറിയില്ല. 2014 ജനുവരിയിലായിരുന്നു ദമ്പതികളുടെ വിവാഹം. വളര്‍ത്തുനായകളോടുള്ള ഭാര്യയുടെ സ്‌നേഹം കാരണം തങ്ങള്‍ക്ക് സ്വകാര്യനിമിഷങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് ഭര്‍ത്താവ് പറയുന്നു.
ഒടുവില്‍ യുവതിക്ക് കൗണ്‍സില്‍ നല്‍കിയെങ്കിലും നായകളെ ഉപേക്ഷിക്കാന്‍ മാത്രം യുവതി തയ്യാറായില്ല. പ്രശ്‌നം കോടതിയിലെത്തിയതോടെ ഭര്‍ത്താവ് വേണോ വളര്‍ത്താവ് നായ്ക്കള്‍ വേണോ എന്ന ചോദ്യത്തിന് വളര്‍ത്ത് നായ്ക്കള്‍ മതി എന്നായിരുന്നു യുവതിയുടെ മറുപടി. ഇതോടെ യുവതി വളര്‍ത്തുനായ്ക്കളോടൊപ്പം വീട്ടുവിട്ടിറങ്ങുകയും ചെയ്തു.
Also Read:
കുഡ്ലു ബാങ്ക് കൊള്ള: 2 ദിവസം അജ്ഞാതയുവാവ് ബാങ്കും പരിസരവും നിരീക്ഷിച്ചതായി വെളിപ്പെടുത്തല്‍
Keywords: New bride walks out after hubby objects to sharing bed with her pet dogs, Bangalore, Court, Husband, Family, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.