LPG | ഇനി ഒരു മിസ്ഡ് കോളിൽ പുതിയ പാചകവാതക കണക്ഷൻ ലഭിക്കും! ചെയ്യേണ്ടത് എന്താണെന്ന് അറിയാം
Oct 14, 2023, 22:27 IST
ന്യൂഡെൽഹി: (KVARTHA) ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ (IOC) നിന്ന് ഇൻഡെൻ ഗ്യാസ് (Indane LPG) കണക്ഷൻ ലഭിക്കുന്നത് കൂടുതൽ എളുപ്പമായി. ഇനി പുതിയ കണക്ഷൻ ഒരു മിസ്ഡ് കോൾ മാത്രം അകലെയാണെന്ന് കമ്പനി അറിയിച്ചു. പുതിയ എൽപിജി കണക്ഷൻ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ ഒരു മിസ്ഡ് കോൾ നൽകിയാൽ മതി. തുടർന്ന് അവരുടെ പുതിയ കണക്ഷൻ ബുക്കുചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കും. ഇതിനായി 8454955555 എന്ന നമ്പറിൽ ഡയൽ ചെയ്യാൻ കമ്പനി നിർദേശിച്ചിട്ടുണ്ട്.
മിസ്ഡ് കോളിന് ശേഷം, നിങ്ങളുടെ നമ്പറിലേക്ക് ഒരു സന്ദേശം ലഭിക്കും, അതിൽ നൽകിയിരിക്കുന്ന ലിങ്ക് തുറന്ന് നിങ്ങളുടെ വിശദാംശങ്ങൾ പൂരിപ്പിക്കണം. ഇതിനുശേഷം വിതരണക്കാരൻ നിങ്ങളെ ബന്ധപ്പെടും. നിലവിലുള്ള ഇൻഡെൻ ഉപഭോക്താക്കൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ നിന്ന് മിസ്ഡ് കോൾ നൽകി സിലിൻഡർ ബുക്ക് ചെയ്യാമെന്നും ഇന്ത്യൻ ഓയിൽ അറിയിച്ചു. വെബ്‌സൈറ്റ് സന്ദർശിച്ചും പുതിയ കണക്ഷന് അപേക്ഷിക്കാവുന്നതാണ്.
ആവശ്യമായ രേഖകൾ
പുതിയ കണക്ഷനായി ഓൺലൈനായി അപേക്ഷിക്കുമ്പോൾ അപ്‌ലോഡ് ചെയ്യേണ്ട രേഖകളിൽ പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ അല്ലെങ്കിൽ ആധാർ എന്നിവ ഉൾപ്പെടുന്നു.

Keywords: News, News-Malayalam-News, National, National-News, Lifestyle, Lifestyle-News, LPG, IOC, Indane, Lifestyle, Need LPG connection? Just give a missed call
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.