ബാലവേല: ഹൈദരാബാദില്‍ നിന്നും പോലീസ് 120 കുട്ടികളെ രക്ഷപ്പെടുത്തി

 


ഹൈദരാബാദ്: (www.kvartha.com 30/01/2015) ഹൈദരാബാദില്‍ ബാലവേലയില്‍ ഏര്‍പ്പെട്ടിരുന്ന 120 ഓളം കുട്ടികളെ ദക്ഷിണ മേഖല പോലീസ് രക്ഷപെടുത്തി. രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി പ്രത്യേക പോലീസ് വിഭാഗം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് കുട്ടികളെ രക്ഷപെടുത്തിയത്.

ആഭരണ നിര്‍മാണ ശാലകളില്‍ മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിലാണ് കുട്ടികള്‍ പണിയെടുത്തിരുന്നത്. ഇവര്‍ക്ക് ആവശ്യത്തിനു വിശ്രമം പോലും നല്‍കാതെ പകലന്തിയോളം പണിയെടുപ്പിച്ചിരുന്നു.

വീട്ടിലെ ദാരിദ്ര്യമാണ് മാതാപിതാക്കളെ കുട്ടികളെ ജോലിക്ക് വിടാന്‍ പ്രേരിപ്പിക്കുന്നത്. മാതാപിതാക്കള്‍ക്ക് 5000 രൂപ നല്‍കിയാണ് ഏജന്റുമാര്‍ കുട്ടികളെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോയത്.
ബാലവേല: ഹൈദരാബാദില്‍ നിന്നും പോലീസ് 120 കുട്ടികളെ രക്ഷപ്പെടുത്തി
ബാലവേലയ്ക്കായി കുട്ടികളെ ഹൈദരാബാദിലെത്തിച്ച എട്ട് ഏജന്റുമാരെയും പോലിസ് അറസ്റ്റ്ചെയ്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയും ഹൈദരാബാദില്‍ നിന്നും 200 ലേറെ കുട്ടികളെ  പോലീസ് രക്ഷപെടുത്തിയിരുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Hyderabad, Message, Police, Parents, Arrest, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia