അദാനിയുടെ തുറമുഖത്ത് നിന്നും 3000 കിലോഗ്രാം ഹെറോയിന്‍ കണ്ടെത്തിയതില്‍ മൗനം, ചെറിയ മീനുകളെ പിടിക്കാനുള്ള തിരക്കിലാണ് നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ: വിമര്‍ശനവുമായി ശമ മുഹമ്മദ്
Oct 4, 2021, 19:41 IST
ന്യൂഡെല്‍ഹി: (www.kvartha.com 04.10.2021) നിരവധി പേരാണ് ആഡംബര കപ്പലിലെ ലഹരിമരുന്ന് വേട്ടയില്‍ പ്രതികരണവുമായി ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോയെ പരോക്ഷമായി വിമര്‍ശിക്കുകയാണ് കോണ്‍ഗ്രസ് വക്താവ് ശമ മുഹമ്മദും. ചെറിയ മീനുകളെ പിടിക്കാനുള്ള തിരക്കിലാണ് നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോയെന്നാണ് ശമ പ്രതികരിക്കുന്നത്.
അദാനിയുടെ മുന്ദ്ര തുറമുഖത്തുനിന്നും 3000 കിലോഗ്രാം ഹെറോയിന്‍ കണ്ടെത്തിയതില്‍ നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ മിണ്ടുന്നില്ലെന്നും ശമ പറയുന്നു. വമ്പന്‍മാരെ എന്തിനാണ് ഇത്തരത്തില്‍ സംരക്ഷിക്കുന്നതെന്നും ആരുടെ ഉത്തരവിലാണ് നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ഈ സംരക്ഷണമെന്നും ശമ ചോദിക്കുന്നു. ട്വിറ്ററിലൂടെയാണ് ശമ ഇക്കാര്യം പറയുന്നത്.
മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലില്‍ ലഹരി പാര്‍ടി നടത്തിയ കേസില്‍ ശാറൂഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കം എട്ടുപേരെയാണ് നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് കൊകെയിന്‍, ഹാഷിഷ്, എം ഡി എം എ തുടങ്ങിയ നിരോധിത മയക്കുമരുന്നുകളാണ് പിടികൂടിയത്. കപ്പലില്‍ ശനിയാഴ്ച ലഹരിപാര്‍ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് എന്‍ സി ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.
അതേസമയം സെപ്തംബറില്‍ അദാനിയുടെ ഗുജറാത്തിലെ തുറമുഖത്തുനിന്നും വലിയ മയക്കുമരുന്ന് ശേഖരമാണ് കണ്ടെത്തിയത്. രണ്ട് കണ്ടെയ്‌നറുകളിലായി എത്തിയ 3000 കിലോ ഹെറോയിനാണ് ഖച് ജില്ലയിലെ മുന്ദ്രാ തുറമുഖത്ത് നിന്ന് പിടിച്ചത്. എന്നാല്‍ മുന്ദ്ര തുറമുഖ നടത്തിപ്പുകാരാണെങ്കിലും കണ്ടെയ്‌നറുകളിലുള്ള സാധനങ്ങളില്‍ ഉത്തരവാദിത്തമില്ലെന്ന് അദാനി ഗ്രൂപ് ഹെറോയിന്‍ വേട്ടയേക്കുറിച്ച് അന്ന് പ്രതികരിച്ചിരുന്നു.
Keywords: News, National, India, New Delhi, Drugs, Politics, Case, Social Media, 'NCB busy arresting small fish': Congress’ Shama Mohamed reacts to Mumbai cruise raid; alleges agency mum over massive drug haul at Adani portNCB gets very busy arresting small fish on a cruise ship but when it comes to the biggest fish of them all- the 3000 kg heroin smuggled from Adani's Mundra port, NCB is completely mum. Why is NCB protecting the kingpins of the organised Drug Cartel & on whose orders!
— Dr. Shama Mohamed (@drshamamohd) October 3, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.