വന്ധ്യതയ്ക്ക് ദിവ്യ ഔഷധവുമായി ബാബാ രാംദേവ്

 


ഡെല്‍ഹി: (www.kvartha.com 29/01/2015) വന്ധ്യതയ്ക്ക് ദിവ്യ ഔഷധവുമായി യോഗഗുരു ബാബാ രാംദേവ്. 'ദിവ്യ പുത്രജീവക് 'എന്നാണ് വന്ധ്യതയ്ക്കായി രാംദേവ് വികസിപ്പിച്ച് പണിയിലിറക്കിയിരിക്കുന്ന പുതിയ മരുന്ന്. രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഫാര്‍മസീസാണ് മരുന്ന് വില്‍പനയ്‌ക്കെത്തിക്കുന്നത്.

അതേസമയം മരുന്നിന്  'പുത്രജീവക്' എന്ന പേരിട്ടത് ആണ്‍കുട്ടികള്‍ ഉണ്ടാകാനാണെന്നുള്ള തെറ്റിദ്ധാരണയും പരന്നിട്ടുണ്ട്. അതേസമയം  മരുന്ന് പാക്കറ്റില്‍ രാംദേവ് അങ്ങനെ ഉള്ള അവകാശവാദങ്ങളൊന്നും തന്നെ ഉന്നയിച്ചിട്ടില്ല. എന്നാല്‍ മരുന്ന് വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നുണ്ടെന്നാണ് ആശ്രമവുമായി ബന്ധപ്പെട്ട് വൃത്തങ്ങള്‍ പറയുന്നത്.
വന്ധ്യതയ്ക്ക് ദിവ്യ ഔഷധവുമായി ബാബാ രാംദേവ്

ആണ്‍കുട്ടികളുണ്ടാകാന്‍ വേണ്ടിയാണ് പലരും മരുന്ന് വാങ്ങാനെത്തുന്നതെന്ന് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍ പറയുന്നു. രാജ്യത്ത് ഏറ്റവും കുറഞ്ഞ ആണ്‍- പെണ്‍ ലിംഗാനുപാതമുള്ള ഹരിയാനയിലാണ് മരുന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത്. പെണ്‍കുട്ടികളെ ഗര്‍ഭ പാത്രത്തില്‍ വെച്ച് തന്നെ ഇല്ലാതാക്കുന്നവര്‍ക്കിടയിലും മരുന്ന് വിറ്റഴിക്കപ്പെടുന്നുണ്ടെന്നും റിപോര്‍ട്ടുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Baba Ramdev, New Delhi, Girl, Boy, Report, Drugs, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia