ദേശീയ സ്‌കൂള്‍ ഗെയിംസ്; കേരളത്തിന് 4 സ്വര്‍ണം കൂടി

 


റാഞ്ചി: (www.kvartha.com 23.01.2015) ദേശീയ അത്‌ലറ്റിക് മീറ്റില്‍ 18 ാമതും കിരീടം സ്വന്തമാക്കാനുള്ള കുതിപ്പില്‍ കേരളത്തിലെ കുട്ടികള്‍. വെള്ളിയാഴ്ച കേരളത്തിന് നാല് സ്വര്‍ണം കൂടി ലഭിച്ചു.

സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ മുഹമ്മദ് അഫ്‌സല്‍, പെണ്‍കുട്ടികളുടെ ക്രോസ്‌കണ്‍ട്രിയില്‍ എം.വി വര്‍ഷ, സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ചു കീ.മി നടത്തത്തില്‍ സുജിത് കെ.ആര്‍, സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ തെരേസ ജോസഫ് എന്നിവരാണ് കേരളത്തിനു വേണ്ടി സ്വര്‍ണക്കൊയ്ത്ത് നടത്തിയത്.

ക്രോസ് കണ്‍ട്രിയില്‍ അലീനക്ക് വെള്ളിയും ലഭിച്ചു. മുഹമ്മദ് അഫ്‌സല്‍, എം.വി വര്‍ഷ എന്നിവര്‍ മീറ്റില്‍ ഇരട്ട സ്വര്‍ണമാണ് നേടിയത്. ഇതോടെ 26 സ്വര്‍ണവും 19 വെളളിയും 16 വെങ്കലവുമായി കേരളം മീറ്റില്‍ മുന്നിട്ടു നില്‍ക്കുകയാണ്.
ദേശീയ സ്‌കൂള്‍ ഗെയിംസ്; കേരളത്തിന് 4 സ്വര്‍ണം കൂടി
നാലു  സ്വര്‍ണവും 13 വെളളിയും ആറു വെങ്കലവും നേടി തൊട്ടു പിന്നാലെ തമിഴ്‌നാടും എട്ടു സ്വര്‍ണവും അഞ്ചു വെളളിയും ആറു വെങ്കലവും നേടി മഹാരാഷ്ട്രയും മൂന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.  മീറ്റ് വെള്ളിയാഴ്ച അവസാനിക്കും.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  National School Athletic Meet: 4 gold again for Kerala, Boy, Girl, Maharashtra, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia