നരേന്ദ്ര മോഡി സെയില്‍സ്മാന്‍, കേജരിവാള്‍ ഷോമാന്‍: കപില്‍ സിബല്‍
Jan 23, 2014, 13:27 IST
ന്യൂഡല്‍ഹി: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനുമെതിരെ കേന്ദ്രമന്ത്രി കപില്‍ സിബല്‍. അഴിമതിക്കാരായ നേതാക്കളെ കാണാന്‍ കഴിയാത്ത നരേന്ദ്ര മോഡി സെയില്‍സ്മാനും എല്ലാവരിലും അഴിമതിക്കാരെ കണ്ടെത്തുന്ന കേജരിവാള്‍ ഷോമാനാണെന്നുമാണ് സിബലിന്റെ വിമര്‍ശനം. കഴിഞ്ഞയാഴ്ച നടന്ന നബിദിനാഘോഷങ്ങളില്‍ അരവിന്ദ് കേജരിവാളുമൊത്ത് വേദി പങ്കിടുകയും പരസ്പരം പുണരുകയും ചെയ്ത ശേഷമാണ് സിബലിന്റെ വിമര്‍ശനമെന്നത് ശ്രദ്ധേയമാണ്.
ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് പകരം വെയ്ക്കാന്‍ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളാണുള്ളത്. ഒന്നിന് സെയില്‍സ്മാനും നേതൃത്വം നല്‍കുന്നു, മറ്റൊന്നിന് ഷോമാനും നേതൃത്വം നല്‍കുന്നു സിബല്‍ തന്റെ ബ്ലോഗറിലൂടെ വ്യക്തമാക്കി. യുപിഎയിലെ അഴിമതിക്കാര്‍ക്കെതിരെ ശക്തമായി രംഗത്തുവരുമ്പോഴും ബിജെപി നേതൃത്വം സ്വന്തം പാര്‍ട്ടിയിലെ അഴിമതിക്കാരെ കാണുന്നില്ലെന്നും സിബല്‍ പറഞ്ഞു.
SUMMARY: New Delhi: Union Minister Kapil Sibal today hit out at both Narendra Modi and Arvind Kejriwal saying the BJP leader was a "salesman" who does not see corruption of party leaders while the AAP chief was a "showman" who tries to paint everybody corrupt.
Keywords: Aam Aadmi Party, AAP, Arvind Kejriwal, BJP, blog, Congress, Delhi elections, Elections 2014, Kapil Sibal, Narendra Modi, Salesman, Showman

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.