മോഡി പുലിക്കുട്ടി തന്നെ; പക്ഷേ കേജരിവാളിനെ എഴുതി തള്ളരുത്

 


ന്യൂഡല്‍ഹി: കഠിനാദ്ധ്വാനത്തിന്റെ വിജയം സുനിശ്ചിതമാണ്. ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഇതിനെ ശരിവെയ്ക്കുന്നതാണ്. ബിജെപിയും സഖ്യകക്ഷികളും വാരിക്കൂട്ടിയ വിജയങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി അവര്‍ നടത്തുന്ന കഠിനാദ്ധ്വാനത്തിന്റെ ഫലമാന്. എന്നാല്‍ ചെറുതെങ്കിലും തിളക്കമേറിയ വിജയങ്ങള്‍ നമ്മള്‍ കാണാതെ പോകരുത്. കേജരിവാളിന്റെ ആം ആദ്മിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

മോഡി പുലിക്കുട്ടി തന്നെ; പക്ഷേ കേജരിവാളിനെ എഴുതി തള്ളരുത്യാതൊരു മുന്‍പരിചയവുമില്ലാത്ത, ഒന്നര വര്‍ഷം പിന്നിടുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായത്. 434 അംഗ ലോക്‌സഭയില്‍ നാല് അംഗങ്ങള്‍. അതേസമയം എ.എപിയുടെ അഹങ്കാരമായ ഡല്‍ഹിയില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നത് പാര്‍ട്ടിയേയും പ്രവര്‍ത്തകരേയും നിരാശരാക്കി.

28 എം.എല്‍.എമാരുമായി ഡല്‍ഹി നിയമസഭയില്‍ ഭരിക്കാനെത്തിയ എ.എ.പി 49 ദിവസം കൊണ്ട് ചെയ്തുകാണിച്ചത് സ്വാതന്ത്ര്യാനന്തര ഇന്ത്യ ഇതുവരെ കാണാത്ത ഭരണ പരിഷ്‌ക്കാരങ്ങളായിരുന്നു. ഇതിനെതിരേയും എതിരാളികള്‍ ശക്തമായി രംഗത്തെത്തിയെങ്കിലും ഡല്‍ഹിയിലെ ജനങ്ങള്‍ കേജരിവാളിനൊപ്പം നിന്നു. ജനലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാത്തതിനാല്‍ കേജരിവാള്‍ ഡല്‍ഹി മന്ത്രിസഭ പിരിച്ചുവിട്ടു. ഇത് എ.എ.പിയില്‍ നിന്ന് ഏറെ പ്രതീക്ഷിച്ച ഡല്‍ഹിക്കാര്‍ക്ക് ഇത് കനത്ത ആഘാതമായി.

പിന്നീടങ്ങോട്ട് ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കേജരിവാളിന് സാധിച്ചില്ല. മാത്രമല്ല, ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ തിരക്കില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ എ.എപിക്ക് കഴിഞ്ഞതുമില്ല. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും കടുത്ത മല്‍സരമാണ് എ.എ.പിക്ക് നേരിടേണ്ടിവന്നത്. രണ്ട് ലോക്‌സഭ അംഗങ്ങളില്‍ നിന്നാണ് ബിജെപി ശക്തരെ അതിജീവിച്ച് എ.എ.പി നേടിയ വിജയം പ്രശംസനീയമാണ്.


ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും ബിജെപി ഒന്നാം സ്ഥാനത്തെത്തി. എന്നാല്‍ ശ്രദ്ധേയമായ മറ്റൊരു കാര്യം എ.എ.പിയുടെ മുന്നേറ്റമാണ്. ഏഴ് സീറ്റുകളിലും എ.എ.പിക്ക് രണ്ടാം സ്ഥാനത്ത് എത്താനായി. കോണ്‍ഗ്രസ് വോട്ടുബാങ്കുകളില്‍ കടന്ന് എ.എ.പി കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളി. കപില്‍ സിബലടക്കം പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു.

തിരഞ്ഞെടുപ്പിനെ എല്ലാ വിധ മുന്നൊരുക്കങ്ങളോടും അഭിമുഖീകരിച്ച ബിജെപിയോടും കോണ്‍ഗ്രസിനോടും ഏറ്റുമുട്ടാന്‍ എ.എ.പിക്ക് സാധിച്ചില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ പോലും എ.എ.പി തീരുമാനിക്കുന്നത്. അഴിമതി ഭരണത്തിനെതിരായ സന്ദേശം കൂടുതല്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്നതായിരുന്നു എ.എ.പിയുടെ ലക്ഷ്യം. ഇതില്‍ എ.എ.പിക്ക് വിജയിക്കാനായി എന്നതാണ് സത്യം. കാരണം കേരളത്തിലെ എറണാകുളം മണ്ഡലത്തില്‍ ഈ പുതിയ പാര്‍ട്ടിക്ക് നേടാനായത് 50,000 ത്തിലേറെ വോട്ടുകളാണ്. ഇതില്‍ ഭൂരിഭാഗവും യുവാക്കളുടെ വോട്ടുകളായിരുന്നു.

കരുത്തനായ മോഡിക്കെതിരെ മല്‍സരിച്ച എ.എ.പി നേതാവ് അരവിന്ദ് കേജരിവാള്‍ വിദേശ മാധ്യമങ്ങളുടെ പോലും ശ്രദ്ധ പിടിച്ചുപറ്റി. പഞ്ചാബില്‍ ലഭിച്ച നാലു സീറ്റുകള്‍ മുന്നോട്ട് പോകാന്‍ എ.എ.പിക്ക് കരുത്തുപകരുന്നത് തന്നെയാണ്. ഭരിക്കുന്നത് കോണ്‍ഗ്രസായാലും ബിജെപി ആയാലും സംരക്ഷിക്കപ്പെടുന്നത് കോര്‍പ്പറേറ്റുകളുടെ താലപര്യങ്ങള്‍ മാത്രമാകുമെന്ന തിരിച്ചറിവ് ജനങ്ങളില്‍ നിലനില്‍ക്കുന്നിടത്തോളം എ.എ.പിക്ക് മുന്‍പില്‍ സാധ്യതകള്‍ തുറന്നുതന്നെ കിടക്കുകയാണ്.
വരുന്ന അഞ്ച് വര്‍ഷത്തിനിടയില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനായാല്‍ എ.എ.പിക്ക് ബിജെപി നേടിയതിനേക്കാള്‍ തിളക്കമാര്‍ന്ന വിജയം നേടാനാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

SUMMARY: Hard work pays and it pays really well. Narendra Modi is, as expected, the new hero of the country, thanks to the outstanding mandate received by the BJP and its allies. Another result which was quite apparent was the performance of the newest party on the block - Aam Aadmi Party.

Keywords: Narendra Modi, Arvind Kejriwal, Varanasi, Elections 2014, Aam Admi Party, Indian National Congress, Bharatiya Janata Party
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia