സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ പ്രവേശനം നിഷേധിച്ചു; യുവതി റോഡരികില്‍ പ്രസവിച്ചു

 


മുസാഫീര്‍ നഗര്‍: (www.kvartha.com 22.06.2016) സര്‍ക്കാര്‍ ആശുപത്രിയില്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് യുവതി റോഡരികില്‍ പ്രസവിച്ചു. മുസാഫീര്‍ നഗറിലെ കണ്ട്‌ലയിലാണ് സംഭവം. പൂര്‍ണഗര്‍ഭിണിയായ 35 കാരിയായ യുവതി പ്രസവ തീയതി അടുത്തതോടെ കണ്ട്‌ലയിലെ സര്‍ക്കാര്‍ പ്രാഥമിക കേന്ദ്രത്തില്‍ ചികിത്സയ്ക്കായി എത്തിയെങ്കിലും അധികൃതര്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു.

ഒടുവില്‍ പ്രസവ വേദനകൊണ്ടു പൊറുതിമുട്ടിയ യുവതി മറ്റു നിവൃത്തിയില്ലാതെ റോഡരികില്‍ പ്രസവിക്കുകയായിരുന്നു. സംഭവത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതേസമയം യുവതിക്ക് പ്രസവ വേദന എടുക്കുന്ന വിവരം തുടര്‍ച്ചയായി അറിയിച്ചിട്ടും ആശുപത്രി അധികൃതര്‍ ചെവികൊണ്ടില്ലെന്ന് ഭര്‍ത്താവ് ആരോപിച്ചു.

ഒടുവില്‍ സംഭവം വിവാദമായതോടെ പ്രസവശേഷം ചീഫ് മെഡിക്കല്‍ ഓഫീസര്‍ വി അഗ്‌നിഹോത്രിയുടെ നിര്‍ദ്ദേശ പ്രകാരം യുവതിയെ ഷാമ് ലി ജില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2013 ലെ മുസാഫീര്‍ നഗര്‍ കലാപത്തില്‍ ഫുംഗണ ഗ്രാമത്തില്‍ നിന്നും പലായനം ചെയ്ത യുവതിയും കുടുംബവും കണ്ട്‌ല നഗരത്തില്‍ അഭയം തേടുകയായിരുന്നു.

സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ പതിവായി നടക്കാറുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് താനെയിലെ ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് നിര്‍മ്മാണ തൊഴിലാളിയായ യുവതി റോഡരികില്‍ പ്രസവിച്ചിരുന്നു. ശരിയായ ചികിത്സ കിട്ടാത്തതിനാല്‍ പ്രസവത്തില്‍ യുവതിയുടെ കുഞ്ഞ് മരിക്കുകയും ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia