ഭക്ഷ്യസുരക്ഷാ ബില്ലില്‍ നിന്നും തമിഴ്‌നാടിനെ ഒഴിവാക്കണം: ജയലളിത
Dec 21, 2011, 09:50 IST
ചെന്നൈ: കേന്ദ്ര ഭക്ഷ്യസുരക്ഷാ ബില്ലിന്റെ പരിധിയില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. തമിഴ്‌നാട്ടില്‍ നിലവിലുള്ള പൊതുവിതരണ സമ്പ്രദായം എല്ലാ വിഭാഗങ്ങള്‍ക്കും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതാണെന്നും ജയലളിത പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവരുന്ന ഭക്ഷ്യസുരക്ഷാ ബില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നും ബില്ലിന്റെ ഗുണഭോക്താക്കളെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ തമിഴ്‌നാടിന് സ്വീകാര്യമല്ലെന്നും കാണിച്ച് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് കത്തയക്കുകയായിരുന്നു.
Keywords: Jayalalitha, Tamilnadu, chennai, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.