മോഡിയുടെ മതേതര നിലപാടിനെ സ്വാഗതം ചെയ്ത് മുസ്ലീം സംഘടനകള്‍; ആര്‍.എസ്.എസിനെ രാജ്യം ഭരിക്കാന്‍ അനുവദിക്കരുതെന്നും മുന്നറിയിപ്പ്
Feb 18, 2015, 22:38 IST
ആഗ്ര: (www.kvartha.com 18/02/2015) പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം നടത്തിയ മതേതര പ്രസ്താവനകളെ സ്വാഗതം ചെയ്ത് മുസ്ലീം സംഘടനകള്‍. എന്നാല്‍ ഈ നിലപാട് വ്യക്തമാക്കല്‍ അല്പം നേരത്തേയാകാമായിരുന്നുവെന്നും അവര്‍ അഭിപ്രായം പ്രകടിപ്പിച്ചു.
മോഡി എതെങ്കിലും ഒരു പ്രത്യേക സമുദായത്തിന്റെ പ്രധാനമന്ത്രിയല്ല, 125 കോടി ഇന്ത്യക്കാരുടേയും പ്രധാനമന്ത്രിയാണ്. രാജ്യത്തിന്റെ മുഴുവന്‍ ക്ഷേമത്തെക്കുറിച്ചായിരിക്കണം അദ്ദേഹം ചിന്തിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും. വര്‍ഗീയ കലാപങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന അദ്ദേഹത്തിന്റെ നിലപാട് അല്പം നേരത്തേ വ്യക്തമാക്കേണ്ടതായിരുന്നു ഭാരതീയ മുസ്ലീം വികാസ് പരിഷത് ചെയര്‍മാന്‍ സാമി അഗൈ പറഞ്ഞു.
സദര്‍ഭത്തിയിലെ പ്രശസ്ത നൂറി പള്ളിയിലാണ് സംഘടന യോഗം ചേര്‍ന്നത്. ആര്‍.എസ്.എസിന്റെ ഇഷ്ടത്തിനെതിരെ നിലപാട് സ്വീകരിച്ച മോഡിയുടെ ധീരതയെ അവര്‍ പ്രകീര്‍ത്തിച്ചു. അതേസമയം പറഞ്ഞ വാക്കുകള്‍ മോഡി പാലിക്കുമോയെന്ന ആശങ്കയും യോഗം പങ്കുവെച്ചു.
അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കികഴിഞ്ഞു. അദ്ദേഹം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമെന്നാണ് പ്രതീക്ഷ. രാഷ്ട്രീയ റിമോട്ട് കണ്ടോളിലൂടെ ആര്‍.എസ്.എസിനെ രാജ്യം ഭരിക്കാന്‍ അനുവദിക്കരുത് അഗൈ കൂട്ടിച്ചേര്‍ത്തു.
SUMMARY: A group of Muslims in Uttar Pradesh's Agra district on Wednesday welcomed Prime Minister Narendra Modi's remarks on communal harmony with a little caveat: he should have made the statements much earlier.
Keywords: Uttar Pradesh, Muslims, Agra, Prime Minister, Narendra Modi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.