പാക് ഹൈക്കമ്മീഷണറെ ഇഫ്താറിന് ക്ഷണിക്കേണ്ടെന്ന തീരുമാനവുമായി മുസ്ലീം രാഷ്ട്രീയ മഞ്ച്
Jun 29, 2016, 20:09 IST
ന്യൂഡല്‍ഹി: (www.kvartha.com 29.06.2016) ആര്‍.എസ്.എസിന്റെ സഹോദര സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ച് നടത്തുന്ന ഇഫ്താര്‍ വിരുന്നില്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത്തിനെ ക്ഷണിക്കില്ലെന്ന് തീരുമാനം. 8 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പാമ്പൂര്‍ ആക്രമണത്തില്‍ അബ്ദുല്‍ ബാസിത്ത് നടത്തിയ വികാരശൂന്യമായ പ്രസ്താവനയെ തുടര്‍ന്നാണ് തീരുമാനം.
ജൂലൈ 2നാണ് മുസ്ലീം രാഷ്ട്രീയ മഞ്ച് ഇഫ്താര്‍ സംഘടിപ്പിക്കുന്നത്. നേരത്തേ ഇഫ്താറിന് പാക് ഹൈക്കമ്മീഷണറെ സംഘടന ക്ഷണിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനം പുനപരിശോധിക്കുകയായിരുന്നു.
നേരത്തേ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന് ഇ മെയിലിലൂടെ ഞങ്ങള്‍ ക്ഷണക്കത്ത് അയച്ചിരുന്നു. ജൂലൈ 2ന് നടക്കുന്ന ഇഫ്താറില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുകൊണ്ടായിരുന്നു കത്ത്. എന്നാലവര്‍ നല്ല വാക്കുകള്‍ക്ക് കാതോര്‍ക്കുന്നവരല്ലെന്ന് മനസിലായി. ഇന്ത്യന്‍ ജവാന്മാരെ കൊന്നൊടുക്കിയ സംഭവത്തോട് അദ്ദേഹം വികാരശൂന്യമായാണ് പ്രതികരിച്ചത്. ആക്രമണത്തെ അപലപിക്കാനും അദ്ദേഹം തയ്യാറായില്ല മഞ്ചിന്റെ നാഷണല്‍ കണ്‍ വീനര്‍ മുഹമ്മദ് അഫ്‌സല്‍ പിടിഐയോട് പറഞ്ഞു.
മുസ്ലീം വിരുദ്ധതയില്ലെന്ന് പ്രകടമാക്കാനാണ് മുസ്ലീം മഞ്ച് ഇഫ്താര്‍ സംഘടിപ്പിക്കുന്നത്. പാര്‍ലമെന്റിന് സമീപം നടക്കുന്ന ഇഫ്താറില്‍ വിദേശ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ പങ്കെടുക്കും. ഏകത്വത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം ഊട്ടിയുറപ്പിക്കുകയാണ് ഇഫ്താറിലൂടെ സംഘടന ലക്ഷ്യമിടുന്നത്.
SUMMARY: New Delhi: Peeved over the “insensitive” remarks of Pakistan High Commissioner Abdul Basit on militant attack in Pampore in which 8 CRPF jawans were killed, an RSS affiliate has decided not to invite Pakistan to the ‘Iftar’ to be hosted by it on July 2 to promote goodwill among Muslims.
Keywords: New Delhi, Insensitive, Remarks, Pakistan High Commissioner, Abdul Basit, Militant attack, Pampore, 8, CRPF, Jawans

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.