Muslim League | വി മുരളീധരന്‍ ഡെല്‍ഹിയിലെ കേരളത്തിന്റെ അംബാസഡര്‍, നാട്ടിലെത്തിയാല്‍ ആള് വേറെ: പി വി അബ്ദുല്‍ വഹാബ് എം പി

 


ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ രാജ്യസഭയില്‍ പുകഴ്ത്തി മുസ്ലിം ലീഗ് എം പി. വി മുരളീധരന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം ഡെല്‍ഹിയിലെ കേരളത്തിന്റെ അംബാസഡറാണെന്നും മുസ്ലീം ലീഗ് എംപി പി വി അബ്ദുല്‍ വഹാബ് പറഞ്ഞു. എന്നാല്‍ കേരളത്തില്‍ എത്തിയാല്‍ മന്ത്രി സംസ്ഥാന സര്‍കാരിനെതിരെ സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുരളീധരന്റെ വിമര്‍ശനങ്ങളില്‍ വാസ്തവമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Muslim League | വി മുരളീധരന്‍ ഡെല്‍ഹിയിലെ കേരളത്തിന്റെ അംബാസഡര്‍, നാട്ടിലെത്തിയാല്‍ ആള് വേറെ: പി വി അബ്ദുല്‍ വഹാബ് എം പി

അടുത്തിടെ മുസ്ലിം ലീഗിനെ സ്തുതിച്ച സിപിഎം നിലപാടിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് വി മുരളീധരന്‍ രംഗത്തുവന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു എം പി. കേരളത്തിലെ ഇടതുമുന്നണി നേതാക്കളുടെ പ്രസ്താവനകള്‍ കാലത്തിന് അനുസരിച്ചുള്ള കോലംകെട്ടല്‍ മാത്രമാണ്. ലീഗിനെ വര്‍ഗീയ പാര്‍ടിയാക്കേണ്ടപ്പോള്‍ അങ്ങനെയും അല്ലാത്തപ്പോള്‍ മറിച്ചും ചിത്രീകരിക്കുന്നവരാണു സിപിഎമുകാര്‍ എന്നായിരുന്നു മുരളീധരന്റെ വിമര്‍ശനം.

ലീഗിനെതിരായ നിലപാട് ബിജെപി സ്വീകരിക്കുന്ന വേളയിലാണു പാര്‍ടി എംപി കേന്ദ്രമന്ത്രി വി മുരളീധരനെ പ്രശംസിച്ചതെന്നതു ശ്രദ്ധേയമാണ്. അതേസമയം, വി മുരളീധരനെ സിപിഎം എംപി ജോണ്‍ ബ്രിടാസ് വിമര്‍ശിച്ചു. കേരളത്തിലെ വികസനം തടസ്സപ്പെടുത്തുകയാണു കേന്ദ്രമന്ത്രി ചെയ്യുന്നതെന്ന് പറഞ്ഞ അദ്ദേഹം നോടുനിരോധനകാലത്ത് കേരളത്തില്‍വന്നു പറഞ്ഞതെല്ലാം കേന്ദ്രമന്ത്രി മറന്നുവെന്നും കുറ്റപ്പെടുത്തി.

Keywords: Muslim League MP PV Abdul Wahab praises V Muraleedharan in Rajya Sabha, New Delhi, News, Politics, Muslim-League, Criticism, BJP, V Muraleedaran, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia