മുംബൈ: (www.kvartha.com 10.09.2015) പോലീസുകാര്‍ മനുഷ്യത്വമില്ലാത്തവരാണ്, സഹജീവികളോട് സ്‌നേഹമില്ലാത്തവരാണ് എന്നൊക്കെയുളള ധാരണകള്‍ മാറ്റാന്‍ സമയമായി. നിയമത്തിന്റെ കാവല്‍ മാലാഖമാര്‍ക്കിടയില്‍ മനുഷ്യത്വമുളള മുഖങ്ങളുമുണ്ട്. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ബൈക്ക് യാത്രക്കാര്‍ക്ക് സൗജന്യമായി പെട്രോള്‍ നല്‍കുന്ന ട്രാഫിക് എഎസ്എയ്ക്ക് പിന്നാലെ മുംബൈയില്‍ നിന്നും ഒരു പോലീസ് കഥ കൂടി പുറത്തുവരുന്നു. ആളൊരു പോലീസ് കമ്മിഷണറാണ്. അതും മുംബൈ പോലൊരു മെട്രൊ സിറ്റിയിലെ.
അഹമ്മദ് ജാവേദ് എന്ന മുംബൈ പോലീസ് കമ്മിഷണറെ കൂടുതല്‍ മനസിലാക്കുമ്പോള്‍ പോലീസ് എന്ന വാക്കിനോട് കൂടുതല്‍ ആദരവ് തോന്നും. അതെന്താണെന്നല്ലേ? വെറും ഒരു രൂപയാണ് ഈ കമ്മിഷണര്‍ തന്റെ മാസശമ്പളമായി വാങ്ങുന്നത്. ബാക്കി തുകയത്രയും പോലീസ് ഫണ്ടിലേക്ക് സംഭാവന ചെയ്യും. ഈ പണം വിനിയോഗിക്കുന്നത് സര്‍വീസിലിരിക്കെ മരിച്ച പോലീസുകാരുടെ മക്കളുടെ പഠനത്തിനും, മറ്റു ആവശ്യങ്ങള്‍ക്കുമൊക്കെ യാണ്.
വായില്‍ വെളളിക്കരണ്ടിയുമായി ജനനം
രാജകുടുംബത്തിലാണ് അഹമ്മദ് ജാവേദിന്റെ ജനനം. എന്നാല്‍ കുട്ടി അഹമ്മദിന് ഇഷ്ടം വളരെ പരിമിതമായ സൗകര്യങ്ങളോടെ ജീവിക്കാനായിരുന്നു. ഡല്‍ഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ പഠനത്തിന് ശേഷം 1980ല്‍ സിവില്‍ സര്‍വീസ് പഠനത്തിന് ചേര്‍ന്നു. മുംബൈയില്‍ ക്രമസമാധാനം താറുമാറായ കാലഘട്ടത്തില്‍ കമ്മിഷണാറായ ജാവേദ് പോലീസുകാര്‍ക്കിടയിലെ ധീരനായ ഉദ്യോഗസ്ഥനായിരുന്നു.
അക്കാലത്താണ് ഗേറ്റ്‌വേ ഒഫ് ഇന്ത്യയിലും, സവേരി ബസാറിലും സ്‌ഫോടനങ്ങള്‍ നടക്കുന്നത്. 1983-85 കാലഘട്ടത്തില്‍ ഡല്‍ഹി കമ്മിഷണറായിരുന്ന കാലത്താണ് ഇന്ദിരാഗാന്ധി വധത്തിനു ശേഷം പൊട്ടിപ്പുറപ്പെട്ട സിഖ് കലാപം നടക്കുന്നത്. അന്ന് ജാവേദിന്റെ സമയോചിതമായ ഇടപെടലാണ് ഡല്‍ഹിയില്‍ സമാധാനം തിരികെ കൊണ്ടുവന്നത്. അങ്ങനെ സര്‍വീസിലും അടയാളപ്പെടുത്താവുന്ന നേട്ടങ്ങള്‍ സ്വന്തമാക്കി.
വെറുതേ ജോലി മാത്രമായി കഴിയാതെ ജീവിതത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ശമ്പളത്തില്‍ നല്ലൊരു ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ തീരുമാനിച്ചത്. ലാഭേച്ഛ പ്രതീക്ഷിക്കാതെ സമൂഹസേവനം നടത്തുന്ന ജാവേദിനെ പോലെയുളളവരാണ് യഥാര്‍ഥ മാലാഖമാര്‍.
SUMMARY: Did you know that the Mumbai police commissioner Ahmad Javed What's new salary is taken? If you will be amazed to hear.Ahmed your salary take one rupee. The salary they give donations to fund the police.According to a source close to him as they are professionals, just as they are social. In addition, they are fond of billiard Kelene.Ahmed 19 months ago had become angry because their junior commissioner of Mumbai Police Rakesh Maria was made. Then director general Javed (Home Guard) was made. Now Maria has been designated as the Mumbai Police Commissioner.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.