Found Dead | 'മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ചില്ല'; പിന്നാലെ 15കാരി മരിച്ച നിലയില്‍
Apr 11, 2023, 10:58 IST
മുംബൈ: (www.kvartha.com) 15കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതില്‍ മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കിയതാണെന്നാണ് റിപോര്‍ട്. മുംബൈ നഗര പരിസരത്തെ മലാഡിലെ മാല്‍വാനി ഏരിയയിലാണ് സംഭവം.
പൊലീസ് പറയുന്നത്: മലാഡിലെ ഏഴ് നില കെട്ടിടത്തില്‍ നിന്ന് ചാടി പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കാത്തതില്‍ മനംനൊന്താണ് പെണ്‍കുട്ടി കടുംകൈ ചെയ്തതെന്ന് കരുതുന്നു.
മാതാപിതാക്കള്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ നേരത്തെ വാങ്ങിവച്ചിരുന്നു. മരണത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.
Keywords: Mumbai, News, National, Found dead, Death, Girl, Mobile phone, Police, Parents, Suicide, Mumbai: Not allowed to use mobile phone; 15-year-old girl found Dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.