Bizarre | 'രക്ഷിക്കാന്‍ ആരെങ്കിലും എന്തെങ്കിലും പോംവഴി പറഞ്ഞു തരണം'; ഭര്‍ത്താവിന്റെ ആരോഗ്യത്തിനും ദാമ്പത്യജീവിതം സമാധാനപൂര്‍ണം ആകുന്നതിനുമായി മണ്‍കലത്തെ വിവാഹം കഴിക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍; വിചിത്രമായ സമൂഹ മാധ്യമ പോസ്റ്റുമായി 26 കാരി!
Oct 6, 2023, 09:21 IST
മുംബൈ: (KVARTHA) പലതരം മൃഗങ്ങളെയും മരങ്ങളെയും ജീവനില്ലാത്ത വസ്തുക്കളെയും വരെ മനുഷ്യര്‍ വിവാഹം കഴിക്കുന്നതിന്റെ വാര്‍ത്തകള്‍ മുമ്പും പല സ്ഥലങ്ങളില്‍ നിന്നും റിപോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം രീതികള്‍ പിന്തുടരുന്നവര്‍ അത് തങ്ങളുടെ വിശ്വാസത്തിന്റെയും ജീവിതരീതിയുടെയും ഭാഗമായാണ് കണക്കാക്കുന്നത്.
അത്തരത്തില്‍ ഭര്‍ത്താവ് മരിക്കാതിരിക്കാനും ദാമ്പത്യജീവിതം സമാധാനപൂര്‍ണം ആകുന്നതിനും ഒരു കലത്തെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നതായി യുവതിയുടെ വെളിപ്പെടുത്തല്‍. മുംബൈ സ്വദേശിനിയായ 26 കാരിയായ യുവതിയാണ് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ റെഡിറ്റി(Reddit)ലൂടെ വിചിത്രമായ വെളിപ്പെടുത്തല്‍ നടത്തിയത്.
താന്‍ ഒരു നിരീശ്വരവാദി ആണെന്നും എന്നാല്‍ തന്റെ മാതാപിതാക്കള്‍ ഇത്തരത്തില്‍ ഒരു കാര്യം ചെയ്യാന്‍ തന്നെ നിരന്തരം നിര്‍ബന്ധിക്കുകയാണെന്നുമാണ് യുവതി സാമൂഹിക മാധ്യമ പോസ്റ്റില്‍ പറയുന്നത്. ഇത്തരത്തില്‍ ഒരു വിശ്വാസത്തിന് കൂട്ടുനില്‍ക്കാന്‍ തനിക്ക് സാധിക്കില്ലെന്നും പക്ഷേ, വീട്ടുകാരുടെ നിര്‍ബന്ധം ശക്തമാണെന്നും ഇവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ നിന്നും തന്നെ രക്ഷിക്കാന്‍ ആരെങ്കിലും എന്തെങ്കിലും പോംവഴി പറഞ്ഞു തരണമെന്നും യുവതി അഭ്യര്‍ഥിക്കുന്നുണ്ട്.
യുവതി തന്റെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇവരുടെ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ഇത്തരം അസംബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും എന്നാല്‍ വാര്‍ത്താ മാധ്യമങ്ങളില്‍ ഇത് ഇടം പിടിക്കണമെന്നും മറ്റൊരു ഉപഭോക്താവ് അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വ്യാപകമായ ചര്‍ച്ചയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമ ഉപഭോക്താക്കള്‍ക്കിടയില്‍ നടക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.