Female Doctor | 'ജോലിക്കായി പുറത്തേക്ക് പോവുകയാണെന്ന് പിതാവിനെ വിളിച്ചറിയിച്ചതിന് പിന്നാലെ ടാക്‌സിയിലെത്തിയ വനിതാ ഡോക്ടര്‍ അടല്‍ സേതു കടല്‍പ്പാലത്തില്‍നിന്ന് താഴേക്ക് ചാടി'; ഇതുവരെ കണ്ടെത്താനായില്ലെന്ന് പൊലീസ്

 


മുംബൈ: (KVARTHA) ദക്ഷിണ മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കാനായി പുതുതായി നിര്‍മിച്ച അടല്‍ സേതു കടല്‍പ്പാലത്തില്‍ നിന്ന് വനിതാ ഡോക്ടര്‍ കടലിലേക്ക് എടുത്ത് ചാടിയതായി പൊലീസ്. ബുധനാഴ്ചയാണ് സംഭവം. ടാക്‌സിയിലെത്തി കടല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ 43 കാരിയായ കിഞ്ചല്‍ കാന്തിലാല്‍ ഷാ എന്ന വനിതാ ഡോക്ടറെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

സംഭവത്തെ കുറിച്ച് നവി മുംബൈ പൊലീസ് പറയുന്നത്: സംഭവദിവസം ഉച്ചയോടെ വീടിന് സമീപത്ത് നിന്ന് ടാക്‌സിയിലാണ് ഇവര്‍ പാലത്തിലെത്തുന്നത്. കടല്‍പ്പാലത്തിലൂടെ കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ യുവതി ഡ്രൈവറോട് ടാക്‌സി നിര്‍ത്താന്‍ ആവശ്യപ്പെടാന്‍ തുടങ്ങി. ഡ്രൈവര്‍ മടിച്ചെങ്കിലും അവള്‍ നിര്‍ബന്ധിച്ചതിനാല്‍ ഡ്രൈവര്‍ വാഹനം നിര്‍ത്തുകയായിരുന്നു. പിന്നീട് അവര്‍ പുറത്തിറങ്ങി പാലത്തില്‍ നിന്ന് ചാടുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറാണ് വിവരമറിയിച്ചത്.

ചില ജോലികള്‍ക്കായി പുറത്തേക്ക് പോവുകയാണെന്ന് കിഞ്ചല്‍, പിതാവിനെ വിളിച്ചറിയിച്ചതിന് പിന്നാലെയാണ് സംഭവം. തീരദേശ പൊലീസിന്റെയും പ്രദേശ വാസികളുടെയും രക്ഷാപ്രവര്‍ത്തകരുടെയും സഹായത്തോടെ കിഞ്ചലിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Female Doctor | 'ജോലിക്കായി പുറത്തേക്ക് പോവുകയാണെന്ന് പിതാവിനെ വിളിച്ചറിയിച്ചതിന് പിന്നാലെ ടാക്‌സിയിലെത്തിയ വനിതാ ഡോക്ടര്‍ അടല്‍ സേതു കടല്‍പ്പാലത്തില്‍നിന്ന് താഴേക്ക് ചാടി'; ഇതുവരെ കണ്ടെത്താനായില്ലെന്ന് പൊലീസ്

അതിനിടെ, മുംബൈയിലെ അവരുടെ വീട്ടില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മുംബൈയിലെ പരേല്‍ ഏരിയയിലെ ദാദാസാഹേബ് ഫാല്‍ക്കെ റോഡിലാണ് കിഞ്ചല്‍ പിതാവിനൊപ്പം താമസിച്ചിരുന്നത്. കിഞ്ചല്‍ കാന്തിലാല്‍ ഷാ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നാണ് കത്തില്‍നിന്ന് വ്യക്തമാകുന്നത്.

തന്റെ ജീവിതം അവസാനിപ്പിക്കാന്‍ അടല്‍ സേതുവിലേക്ക് പോകുകയാണെന്ന് കുറിപ്പിലുണ്ട്. എട്ട് വര്‍ഷമായി തുടരുന്ന കടുത്ത വിഷാദമാണ് അടല്‍ സേതുവില്‍ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് കാരണമെന്ന് കുറിപ്പില്‍ പറഞ്ഞതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News, National, National-News, Police-News, Mumbai News, Female Doctor, Jumps Off, Sea Bridge, Atal Setu, Search Continues, South Mumbai, Navi Mumbai, Mumbai: Female doctor jumps off from the sea bridge Atal Setu and the search continues.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia