സൈബര്‍ തട്ടിപ്പിനിരയായി ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനും

 


മുംബൈ: (www.kvartha.com 04.04.2022) സൈബര്‍ തട്ടിപ്പിനിരയായി ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനും. നഷ്ടമായത് 23,379 രൂപ.
ഉദ്യോഗസ്ഥന്‍ തന്റെ ബാങ്ക് ക്രെഡിറ്റ് കാര്‍ഡിന്റെ ഇ എം ഐ പേയ്മെന്റിനെക്കുറിച്ച് ചില അന്വേഷണങ്ങള്‍ നടത്താന്‍ ആഗ്രഹിച്ചതിന്റെ ഭാഗമായി ഇന്റര്‍നെറ്റില്‍ കണ്ടെത്തിയ ഒരു വ്യാജ കസ്റ്റമര്‍ കെയര്‍ ഇമെയില്‍ ഐഡിയുമായി ബന്ധപ്പെടുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പ് നടന്നത്.



സൈബര്‍ തട്ടിപ്പിനിരയായി ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനും


സംഭവത്തെ കുറിച്ച് ആന്റോപ് ഹില്‍ പൊലീസ് പറയുന്നത്:

52 കാരനായ ഐബി ഉദ്യോഗസ്ഥന്‍ ആന്റോപ് ഹിലിലെ സിജിഎസ് കോളനിയിലെ താമസക്കാരനാണ്. നിലവില്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി ചെയ്യുകയാണ്. തന്റെ ക്രെഡിറ്റ് കാര്‍ഡ് വഴി ചില പര്‍ചേസുകള്‍ നടത്തിയിട്ടുണ്ടെന്നും ബാങ്കില്‍ നിന്ന് ഇഎംഐ പേയ്മെന്റിനെക്കുറിച്ച് അന്വേഷിക്കണമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഫെബ്രുവരി 15 ന് ഇന്റര്‍നെറ്റ് സര്‍ച് ചെയ്ത ഇയാള്‍ വ്യാജ ഇമെയില്‍ ഐഡി കണ്ടെത്തി.

'അടുത്ത ദിവസം, അദ്ദേഹത്തിന് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. കഴിഞ്ഞദിവസം ഇമെയിലിലൂടെ ഉന്നയിച്ച ചോദ്യത്തെക്കുറിച്ചറിയാനാണ് ഫോണ്‍വിളി. തുടര്‍ന്ന് ഉദ്യോഗസ്ഥനെ സഹായിക്കാനെന്ന വ്യാജേന വിളിച്ചയാള്‍ രണ്ട് ലിങ്കുകള്‍ മെസേജുകള്‍ വഴി അയച്ചു. പരാതിക്കാരന്‍ തന്റെ ബാങ്ക് അകൗണ്ട് വിവരങ്ങള്‍ ലിങ്കുകളിലൊന്നില്‍ പങ്കിട്ടു.

അഞ്ച് മിനുടിനുള്ളില്‍ മൂന്ന് ഇടപാടുകളിലൂടെ 23,379 രൂപ അദ്ദേഹത്തിന്റെ ബാങ്ക് അകൗണ്ടില്‍ നിന്ന് തട്ടിയെടുത്തു. താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ഐബി ഉദ്യോഗസ്ഥന്‍ പിന്നീട് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 420 (വഞ്ചന, സത്യസന്ധതയില്ലാതെ വസ്തുവകകള്‍ കൈമാറല്‍), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ സെക്ഷന്‍ 66 സി (ഐഡന്റിറ്റി മോഷണത്തിനുള്ള ശിക്ഷ), 66 ഡി (കംപ്യൂടര്‍ റിസോഴ്സ് ഉപയോഗിച്ച് വ്യക്തിത്വത്തിലൂടെ വഞ്ചിക്കുന്നതിനുള്ള ശിക്ഷ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Keywords: Mumbai: Cyber frauds target IB man, siphon off Rs 23,379, Mumbai, News, Cheating, Police, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia