അമിതാഭ് ബച്ചന്റെ ബംഗ്ളാവും മൂന്ന് റെയിൽവെ സ്റ്റേഷനുകളും ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി; രണ്ട് പേർ കസ്റ്റഡിയിൽ
Aug 7, 2021, 11:46 IST
മുംബൈ: (www.kvartha.com 08.08.2021) മുംബൈയിലെ മൂന്ന് റെയിൽവെ സ്റ്റേഷനുകളും ബോളീവുഡ് താരം അമിതാഭ് ബച്ചന്റെ ബംഗ്ളാവും ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ട് പേരെ മുംബൈ പോലീസിന്റെ ക്രൈം ഇന്റെലിജെൻസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേയ്ക്ക് അജ്ഞാത ഫോൺ സന്ദേശം എത്തിയത്.
ദാദർ, ബൈകുള, ഛത്രപതി ശിവജി ടെർമിനൽ എന്നീ റെയിൽവെ സ്റ്റേഷനുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. അമിതാബ് ബച്ചന്റെ ബംഗ്ളാവിലും ബോംബ് വെച്ചിട്ടുണ്ടെന്ന് ഇയാൾ പറഞ്ഞിരുന്നു. ഉടനെ ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ അതാത് സ്ഥലങ്ങളിലെത്തി പരിശോധന നടത്തി. പുലർച്ചെ വരെ നീണ്ട പരിശോധനയിൽ സംശയകരമായ ഒന്നും തന്നെ കണ്ടെത്താനായില്ല.
പൊലീസ്, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, റെയിൽവെ പൊലീസ്, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് തുടങ്ങിയവ സംയുക്തമായാണ് പരിശോധന നടത്തിയത്. അമിതാഭ് ബച്ചന്റെ നാല് ബംഗ്ളാവുകളും സംഘം പരിശോധിച്ചു. മുതിർന്ന പോലീസ് ഇൻസ്‌പെക്ടർ ശശികാന്ത് മനെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സംശയാസ്പദമായ ഒരു വസ്തുവും പറഞ്ഞു.
സൈബർ പൊലീസിന്റെ സഹായത്തോടെ ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.
SUMMARY: According to police officials, the Mumbai police’s main control room received the call at around 9 pm on Friday. Local police stations, Anti-Terrorism Squad, government railway police and bomb detection and disposal squad were intimated, and they carried out searches at the four locations.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.