കോവിഡ് മുക്തരായ കുട്ടികളിൽ അപൂർവമുണ്ടാവുന്ന രോഗത്തെ കുറിച്ച് അറിയാം: ജാഗ്രതാ വേണമെന്ന് ആരോഗ്യ വിദഗ്ധർ
Jun 3, 2021, 11:34 IST
ന്യൂഡെൽഹി: (www.kvartha.com 03.06.2021) കോവിഡിന് ഒപ്പം തന്നെ അതുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന മറ്റൊരു രോഗത്തെപ്പറ്റി ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവിദഗ്ധർ. മൾടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം എന്ന ഈ രോഗം കോവിഡ് രോഗ മുക്തരായ കുട്ടികളിലാണ് അപൂർവമായി കണ്ടുവരുന്നത്.
കോവിഡ് ബാധിതരായി നാല് മുതൽ ആറ് ആഴ്ചകൾക്ക് ശേഷമാണ് കുട്ടികളിൽ ഈ രോഗം കണ്ടു വരുന്നത്. ഹൃദയം, കരൾ, വൃക്ക ഉൾപെടെ കുട്ടികളിലെ ഒന്നിലധികം അവയവങ്ങളെ മൾടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം ബാധിക്കാമെന്ന് ഫോർടീസ് ഹെൽത് കെയറിലെ ശിശുരോഗ വിദഗ്ധൻ ഡോ. യോഗേഷ് കുമാർ ഗുപ്ത അഭിപ്രായപ്പെടുന്നു.
കോവിഡിനെ പ്രതിരോധിക്കാൻ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റി ബോഡികളാണ് മൾടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോമിന് കാരണമാകുന്നത്. ഇത് കുട്ടികളുടെ ശരീരത്തിൽ പലവിധ അലർജി പ്രതികരണങ്ങൾ ഉണ്ടാക്കുന്നുവെന്നും ഡോക്ടർ പറയുന്നു.

കോവിഡിന്റെ ആദ്യ രണ്ട് തരംഗങ്ങളിൽ വിരലിലെണ്ണാവുന്ന മൾടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം കേസുകൾ മാത്രമേ ലോകത്ത് റിപോർട് ചെയ്യപ്പെട്ടിട്ടുള്ളു. അതേസമയം അപൂർവമാണെങ്കിലും ഈ രോഗം ബാധിക്കുന്ന കുട്ടികളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്ന് ഡോ. ഗുപ്ത പറയുന്നു. കൂടുതൽ ഗവേഷണങ്ങളും പഠനങ്ങളും കോവിഡിന്റെ അടുത്ത തരംഗത്തിന് മുൻപായി ഈ വിഷയത്തിൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Keywords: News, New Delhi, COVID-19, Corona, India, National, Doctor, Children, Multisystem inflammatory syndrome, Multisystem inflammatory syndrome hits children post Covid-19 | Explained.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.