അണക്കെട്ട് സുരക്ഷിതം: ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തണമെന്ന് ജയലളിത

 



അണക്കെട്ട് സുരക്ഷിതം: ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തണമെന്ന് ജയലളിത
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമില്ലെന്ന് വിദഗ്ധസമിതിയുടെ പരിശോധനയില്‍ തെളിഞ്ഞതാണെന്നും സുപ്രീം കോടതി ഉത്തരവുപ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ കേരളം സഹകരിക്കണമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അയച്ച കത്തിനാണു നിഷേധാത്മക മറുപടി.

അണക്കെട്ടിന്റെ പരിസരത്ത് നാലു മാസത്തിനുള്ളില്‍ 22 ഭൂചലനങ്ങള്‍ ഉണ്ടായെന്നു പറയുന്നതു തെറ്റാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പില്‍നിന്നുള്ള രേഖപ്രകാരം അണക്കെട്ടിന്റെ പരിസരത്തുനിന്ന് ഏറെ അകലെ നാലു ചെറിയ ഭൂചലനങ്ങള്‍ മാത്രമാണുണ്ടായത്. ഇത് അണക്കെട്ടിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ല.

ചെറിയ ഭൂചലനത്തിനുപോലും സാധ്യതയില്ലാത്ത മേഖലയിലാണ് അണക്കെട്ടെന്നും വെള്ളത്തിന്റെ മര്‍ദംമൂലം അണക്കെട്ടു തകരുമെന്ന തോന്നലിന് അടിസ്ഥാനമില്ലെന്നും ജയ പറയുന്നു.

സംസ്ഥാന അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങളില്‍നിന്നു കേരളം പിന്മാറണം. അണക്കെട്ടു സുരക്ഷിതമല്ലെന്നു പ്രചരിപ്പിച്ചു ജനങ്ങളെ അനാവശ്യമായി ഭയപ്പെടുത്താനുള്ള ശ്രമങ്ങളില്‍ തമിഴ്‌നാടിന് ആശങ്കയുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി തന്റെ സര്‍ക്കാര്‍ ഈയിടെ 1.38 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ജയലളിത കത്തില്‍ വ്യക്തമാക്കുന്നു.

Keywords: Mullaperiyar Dam, Jayalalitha, Oommen Chandy, Chennai, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia