ന്യൂഡല്‍ഹി: യുഡിഎഫ് വിടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ ആലോചിക്കേണ്ട ആവശ്യമില്ലെന്ന് ജലവിഭവ മന്ത്രിയും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് വര്‍ക്കിംഗ് ചെയര്‍മാനുമായ പി.ജെ ജോസഫ്. ജോസഫും മന്ത്രി കെഎം മാണിയും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തിങ്കളാഴ്ച നടത്തിയ സമരത്തോട് കെപിസിസിയില്‍ എതിരഭിപ്രായം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മുന്നണി വിടുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തെറ്റിദ്ധാരണ കൊണ്ടാണ് കെപിസിസിയില്‍ വിമര്‍ശനമുണ്ടായത്. നല്ല കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ചില വിമര്‍ശനങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: P.J.Joseph, Mullaperiyar, New Delhi, National, K.M.Mani, UDF,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.