ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ കണ്ടു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇടപെടാനുള്ള സാഹചര്യം ഇരുസംസ്ഥാനങ്ങളും ഒരുക്കണമെന്ന് തന്നെ സന്ദര്‍ശിച്ച സര്‍വകക്ഷി സംഘത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തര്‍ക്കപരിഹാരത്തിന് അനുകൂല സാഹചര്യമൊരുക്കാന്‍ രണ്ട് മുഖ്യമന്ത്രിമാരെയും ചര്‍ച്ചയ്ക്ക് വിളിക്കും. പുതിയ അണക്കെട്ടിന് പാരിസ്ഥിതിക അനുമതി നല്‍കുന്ന കാര്യം പരിശോധിക്കുമെന്നും മന്‍മോഹന്‍ സിംഗ് അറിയിച്ചു. പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഉച്ചയ്ക്ക് 12 മണിക്കായിരുന്നു കൂടിക്കാഴ്ച നടന്നത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 23 അംഗ സംഘമാണ് പ്രധാനമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും പുറമെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ജെ. ജോസഫ്, ഷിബുബേബിജോണ്‍, മറ്റ് നേതാക്കളായ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, കോടിയേരി ബാലകൃഷ്ണന്‍, സി. ദിവാകരന്‍, മാത്യു ടി. തോമസ്, എന്‍.കെ. പ്രേമചന്ദ്രന്‍, എ.സി. ഷണ്‍മുഖദാസ്, വര്‍ഗീസ് ജോര്‍ജ്, ആര്‍. ബാലകൃഷ്ണപിള്ള, ജോണി നെല്ലൂര്‍, ബി.ജെ.പിയിലെ എ.എന്‍. രാധാകൃഷ്ണന്‍, എ.എന്‍. രാജന്‍ ബാബു, കെ.ആര്‍. അരവിന്ദാക്ഷന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി.സി. തോമസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Keywords: Mullaperiyar Dam, Manmohan Singh, New Delhi, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.