ന്യൂഡല്‍ഹി: (www.kvartha.com 04/02/2015) രാഷ്ട്രപതി ഭവനില്‍ നടക്കുന്ന കേന്ദ്ര സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനം രാഷ്ട്രപതി ശ്രീ പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന ആഗോള പ്രവണതകളെ തിരിച്ചറിയണമെന്ന് രാഷ്ട്രപതി പറഞ്ഞു. ചെലവേറുന്ന ഉന്നത വിദ്യാഭ്യാസവും സാങ്കേതിക മുന്നേറ്റം വിദ്യാന്വേഷികളിലുണ്ടാക്കുന്ന മാറ്റവും വിജ്ഞാനവിതരണത്തില്‍ ഇതര മാതൃകകളുടെ രൂപീകരണത്തിന് കാരണമായി.
ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിലെ ഈ പരിണാമ പ്രക്രിയക്ക് നേതൃത്വം വഹിക്കേണ്ട ഉത്തരവാദിത്തം കേന്ദ്ര സര്‍വകലാശാലകള്‍ക്കാണെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യാന്തര റാങ്കിങ്ങുകള്‍ക്ക് പുറമേ സര്‍വകലാശാലകള്‍ ഒരു ദേശീയ റാങ്കിങ് ചട്ടക്കൂട് തയ്യാറാക്കാന്‍ ശ്രമിക്കണം.
കേന്ദ്ര സര്‍വകലാശാലകളിലെ ഒഴിവുകളുടെ എണ്ണം ആശങ്കാജനകമായ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. ഇത് മൂന്നാം തവണയാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത്. 40 സര്‍വകലാശാലകളില്‍ നിന്നുള്ള വൈസ് ചാന്‍സലര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി ശ്രീമതി സ്മൃതി സുബിന്‍ ഇറാനി അടക്കമുള്ള പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.