മു­ഹ­റ­ത്തിന് ദേഹ­ത്ത് മു­റി­വേല്‍­പി­ച്ച് ആ­ഘോഷം

 


മു­ഹ­റ­ത്തിന് ദേഹ­ത്ത് മു­റി­വേല്‍­പി­ച്ച് ആ­ഘോഷം



മുംബൈ: ലോക­ത്ത് മ­റ്റാര്‍­ക്കു­മില്ലാത്ത ആ­ഘോ­ഷ­മാ­ണ് മുഹ­റം പ­ത്തി­ന് ഷി­യാക്കള്‍ക്ക്. കത്തിയും വടിയും മാരകായുധങ്ങളുമൊക്കെ അറ്റത്ത് കെട്ടിയിടുന്ന ചമ്മട്ടി കൊണ്ടടി­ച്ച് ദേഹ­ത്ത് സ്വയം മുറിവേല്‍പ്പിച്ച് ചോ­ര­വ­രു­ത്തു­ക­യാ­ണ് ഇ­വര്‍ ചെ­യ്യു­ന്ന­ത്. ഇമാം ഹുസൈന്റെ രക്തസാക്ഷിത്വത്തെ അനുസ്­മ­രി­ക്കാ­നാ­ണ് ഇ­ത്ത­ര­മൊ­രാ­ചാ­രം ഷി­യ വി­ഭാ­ഗ­ങ്ങള്‍­ക്കി­ട­യില്‍ ന­ട­ക്കു­ന്ന­ത്.

മു­ഹ­റ­ത്തിന് ദേഹ­ത്ത് മു­റി­വേല്‍­പി­ച്ച് ആ­ഘോഷംഇ­റാ­നി­ലാ­ണ് ഈ ആ­ചാ­രം കൂ­ടു­ത­ലായും നടക്കു­ന്നത്. കര്‍ബല യുദ്ധത്തിലാ­ണ് 72 സഹപ്രവര്‍ത്തകരോടൊപ്പം ഇമാം ഹുസൈ­നെ എ­തി­രാ­ളി­കള്‍ വ­ക­വ­രുത്തിയ­ത്. ചിലരെ അംഗഭംഗപ്പെടുത്തുകയും ചെ­യ്­തി­രുന്നു. ചമ്മ­ട്ടി കൊ­ണ്ടു­ള്ള പ്ര­ഹ­രവും, കല്‍ക്കരി കത്തിച്ചശേ­ഷം തീ ചൂ­ളയിലൂടെ നടക്കുന്നതും ആ­ചാ­രത്തിന്റെ ഭാഗമാ­ണ്.

മു­ഹ­റ­ത്തിന് ദേഹ­ത്ത് മു­റി­വേല്‍­പി­ച്ച് ആ­ഘോഷം

വര്‍ഷാവര്‍ഷം മും­ബൈ­യില്‍ ന­ടന്നുവരാറുള്ള ഈ ആ­ചാ­രം കാ­ണാന്‍ പ­തിനായി­ര­ങ്ങ­ളാ­ണ് എ­ത്താ­റു­ള്ളത്. ഹുസൈനിന്റെ  യാതനകള്‍ അനുസ്മരിക്കാനും അടിച്ചമര്‍ത്തല്‍ എക്കാലവും നിലനില്‍ക്കില്ലെ­ന്ന് ഉദ്‌ഘോഷിക്കാനുമാണ് ഈ ആ­ഘോ­ഷം കൊ­ണ്ട് അര്‍­ത്ഥ­മാക്കു­ന്നത്. റാ­ലി­യാ­യി എ­ത്തി­യാ­ണ് നൂ­റു­ക­ണ­ക്കി­നു ചെ­റു­പ്പ­ക്കാര്‍ ച­ങ്ങ­ല­യില്‍ ബ­ന്ധി­ച്ച വാ­ളു­കള്‍­കൊ­ണ്ട് ദേ­ഹ­ത്ത­ടി­ച്ച് ചോ­ര പൊ­ടി­ക്കു­ന്നത്.

ഇ­റാന്‍, ലെബ­നന്‍, ബ­ഹ­റൈന്‍, സി­റിയ, അഫ്ഗാനിസ്ഥാന്‍, ഇ­റാ­ഖ്, അസര്‍ബൈജാന്‍, തുര്‍­ക്കി, പാക്കിസ്ഥാന്‍, തുടങ്ങിയയിടങ്ങളിലെ ഷിയാ മേഖലകളില്‍ മുഹറം പ­ത്ത് ആ­ഘോ­ഷ­ങ്ങള്‍ക്ക് വന്‍­പ്രാ­ധ­ന്യ­മാ­ണ് നല്‍­കി­വ­രാ­റു­ള്ളത്.



Keywords : Shiya, Muslim, Mumbai, Festival, Imam Hussain, Karbala, War, Chammatty, Blood, National, Malayalam News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia