മോഡി സർകാരിന്റെ തൊഴിൽ വിരുദ്ധ നയം തിരുത്തണമെന്ന് പ്രൊഫ. മുഹമ്മദ് സുലൈമാൻ; വിഴിഞ്ഞം തുറമുഖം ഉൾപെടെ നിരവധി പദ്ധതികൾ യാഥാർഥ്യമാകുമ്പോൾ കൂടുതൽ തൊഴിൽ സാധ്യതയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി അഹ്‌മദ് ദേവർകോവിൽ
Dec 26, 2021, 13:24 IST
വടകര: (www.kvartha.com 26.12.2021) കഠിന പരിശ്രമ ഫലമായി നേടിയെടുത്ത തൊഴിലാളികളുടെ അവകാശങ്ങൾ ഓരോന്നായി കവർന്നെടുത്തും തൊഴിലാളികൾക്കെതിരായ തൊഴിൽ നിയമം ഭേദഗതി വരുത്തിയും നടത്തുന്ന മോഡി സർകാരിന്റെ തൊഴിൽ വിരുദ്ധ നയം തിരുത്തണമെന്ന് ഐഎൻഎൽ ദേശീയ അധ്യക്ഷൻ പ്രൊഫ. മുഹമ്മദ് സുലൈമാൻ ആവശ്യപ്പെട്ടു. നാഷനൽ ലേബർ യൂനിയൻ (എൻഎൽയു) സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഗോളവൽകരണവും കുത്തകകൾക്ക് രാജ്യത്തെ തീറെഴുതികൊടുത്തും കേന്ദ്ര സർകാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയം കാരണം നിത്യഉപയോഗവസ്തുക്കളുടെ വില കുതിച്ചുയരുന്നു. ഇതുമൂലം തൊഴിലാളികളും കൃഷിക്കാരും പൊതുജനങ്ങളും ദുരിതം അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർകാർ പൊതുമേഖലകൾ തൂക്കി വിൽക്കുമ്പോൾ കേരളത്തിലെ എൽഡിഎഫ് സർകാർ അതിനെയെല്ലാം സംരക്ഷിച്ച് ലാഭത്തിൽ കൊണ്ട് വരികയും തൊഴിൽ മേഖലകൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചു തൊഴിൽ സാധ്യത ഉറപ്പ് വരുത്തുന്ന നിലപാടാണ് കൈകൊള്ളുന്നതെന്നും തുറമുഖ മന്ത്രി അഹ്‌മദ് ദേവർകോവിൽ പറഞ്ഞു. ഒടുവിലത്തെ ഉദാഹരണമാണ് അടച്ചു പൂട്ടിയ കേന്ദ്ര സർകാർ സ്ഥാപനമായ കാസർകോട്ടെ ബെൽ - ഇഎംഎൽ കേരള സർകാർ ഏറ്റടുത്ത് സംരക്ഷിക്കാൻ തീരുമാനിച്ചതെന്നും വിഴിഞ്ഞം തുറമുഖം ഉൾപെടെ നിരവധി പദ്ധതികൾ യാഥാർഥ്യമാകുമ്പോൾ കൂടുതൽ തൊഴിൽ സാധ്യതയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന പ്രസിഡണ്ട് എ പി മുസ്ത്വഫ അധ്യക്ഷത വഹിച്ചു. ഐഎൻഎൽ വർകിങ് പ്രസിഡന്റ് ബി ഹംസ ഹാജി, സംസ്ഥാന ജനറൽ സെക്രടറി ഖാസിം ഇരിക്കൂർ, സെക്രടറി എം എ ലത്വീഫ്, ദേശീയ ട്രഷറർ ഡോ. എ എ അമീൻ, എൻഎൽയു ദേശീയ ജനറൽ സെക്രടറി എസ്എം ബശീർ, താഹിറലി പുറപ്പാട്, മുഹമ്മദ് ചാമക്കാല, മുഹമ്മദ് പേരാമ്പ്ര, , ഹമീദ് മാസ്റ്റർ, പി കെ അബ്ദുർ റഹ്‌മാൻ മാസ്റ്റർ, ഹംസക്കോയ എറണാകുളം,
സൈനുദ്ദീൻ ആദിനാട് കൊല്ലം, അൻശാദ് അരൂർ, നജീബ് ചുങ്കത്തറ, നജീബ്, ശിഹാബ് കാളംമുടി, മുസ്തഫ പാലക്കാട്, സിറാജ് മലപ്പുറം, ബശീർ പാണ്ടികശാല, വഹാബ് കണ്ണാടിപറമ്പ്, എംടി ഇബ്രാഹിം, ഹനീഫ് കടപ്പുറം സംസാരിച്ചു.
സംസ്ഥാന ജനറൽ സെക്രടറി സിഎംഎ ജലീൽ സ്വാഗതവും ട്രഷറർ കെ ഹുദൈഫ് ഉള്ളണം നന്ദിയും പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ടായി കുറ്റിയിൽ നിസാം, സംസ്ഥാന കമിറ്റിയിലേക്ക് നൂറുദ്ദീൻ കുട്ടി, ശാജഹാൻ എന്നിവരെയും തിരഞ്ഞെടുത്തു. ബശീർ പാണ്ടികശാല, കുഞ്ഞാദു എന്നിവരെ ആദരിച്ചു.
Keywords: Kerala, News, Top-Headlines, Vadakara, Central Government, Narendra Modi, President, National, Speech, Anti-labour, Treasurer, Secretary, Muhammad Sulaiman demands that Modi government's anti-labor policy should be revised.< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.