Teacher Suspended | രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത അധ്യാപകനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി പരാതി
Dec 3, 2022, 19:38 IST
ഭോപാല്‍: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത അധ്യാപകനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി പരാതി. കന്യസയിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ രാജോഷ് കണ്ണോജെയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. മധ്യപ്രദേശിലെ ബര്‍വാനി ജില്ലയില്‍ യാത്ര എത്തിയപ്പോഴാണ് രാജോഷ് കണ്ണോജെ അതില്‍ പങ്കാളിയായത്. നവംബര്‍ 25നായിരുന്നു സംഭവം. അധ്യാപകനെ സസ്പെന്‍ഡ് ചെയ്തതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
സസ്പെന്‍ഷന്‍ ഉത്തരവ് സാമൂഹികമാധ്യമത്തിലൂടെ പ്രചരിച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്. സര്‍വീസ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനും രാഷ്ട്രീയപാര്‍ടിയുടെ റാലിയില്‍ പങ്കെടുത്തതിനുമാണ് കണ്ണേജെയെ സസ്പെന്‍ഡ് ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം.
അവധിയിലിരിക്കെയാണ് അധ്യാപകന്‍ റാലിയില്‍ പങ്കെടുത്തത്. എന്നാല്‍ റാലിയില്‍ പങ്കെടുത്ത ചിത്രങ്ങള്‍ അദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ട്രൈബല്‍ അഫയേഴ്സ് ഡിപാര്‍ടുമെന്റിലെ അസിസ്റ്റന്റ് കമീഷണര്‍ എന്‍എസ് രഘുവംശി പറഞ്ഞു.
ആര്‍എസ്എസ് ശാഖകളില്‍ പങ്കെടുക്കാന്‍ സര്‍കാര്‍ ജീവനക്കാരെ അനുവദിക്കുന്നുണ്ടെന്നും ജോഡോ യാത്രയില്‍ അമ്പുംവില്ലും സമ്മാനിച്ച ഗോത്രവിഭാഗക്കാരനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത് അംഗീകരിക്കാനാകില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെകെ മിശ്ര പറഞ്ഞു. നവംബര്‍ 23ന് മധ്യപ്രദേശില്‍ എത്തിയ ജാഥ ഞായറാഴ്ച രാജസ്താനില്‍ പ്രവേശിക്കും.
Keywords: MP: Govt School Teacher Suspended For Taking Part In Cong's Bharat Jodo Yatra, Madhya pradesh, News, Politics, Suspension, Congress, Teacher, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.