ആം ആദ്മി പാര്‍ട്ടി ഡല്‍ഹി ഭരിക്കും, മുഖ്യമന്ത്രി മനീഷ് സിസോഡിയ?

 


ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ മിന്നും താരം അരവിന്ദ് കേജരിവാളിന് പകരം പാര്‍ട്ടി വക്താവ് മനീഷ് സിസോഡിയയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനവുമായി മുന്നോട്ടു നീങ്ങുകയാണ് എ.എ.പി. ആം ആദ്മി പാര്‍ട്ടി ഡല്‍ഹി ഭരണം ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ശ്രമം ശക്തമായിരുന്നു.

മുഖ്യമന്ത്രി പദത്തിലേയ്ക്ക് കേജരിവാളിന്റെ പേരാണ് ഉയര്‍ന്നുവന്നിരുന്നത്. എന്നാല്‍ കേജരിവാളിനെ മുഖ്യമന്ത്രിയാക്കി ഡല്‍ഹിയില്‍ തളച്ചിട്ടാല്‍ ഇന്ത്യയൊട്ടാകെ സഞ്ചരിക്കാനും പാര്‍ട്ടിയുടെ സന്ദേശങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാനും സാധിക്കാതെ വരുമെന്നതിനാലാണ് മനീഷ് സിസോഡിയയെ മുഖ്യനാക്കാമെന്ന ആശയം ഉടലെടുത്തത്.

താന്‍ മുഖ്യമന്ത്രിയായാല്‍ രാജ്യവ്യാപകമായി യാത്രചെയ്യുന്നതിനേയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളേയും അത് പ്രതികൂലമായി ബാധിക്കുമെന്ന് കേജരിവാള്‍ വെള്ളിയാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിക്കുള്ളിലെ ഏറ്റവും പരിചിതമായ മുഖമെന്ന നിലയില്‍ അരവിന്ദ് കേജരിവാളിന്റെ പ്രവര്‍ത്തന മേഖല ഡല്‍ഹിയില്‍ മാത്രമായി ഒതുക്കുന്നത് ആത്മഹത്യാപരമാകുമെന്നാണ് പാര്‍ട്ടിയിലെ ഒരു സംഘത്തിന്റെ നിലപാട്.

പാര്‍ട്ടിയിലെ മറ്റ് പ്രമുഖ നേതാക്കളായ പ്രശാന്ത് ഭൂഷന്‍, യോഗേന്ദ്ര യാദവ് എന്നിവര്‍ക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ താല്പര്യമില്ലാത്തതും സിസോഡിയക്ക് നറുക്കുവീഴാന്‍ കാരണമായി. എന്നാല്‍ മുഖ്യമന്ത്രിയെ ഔദ്യോഗീകമായി പ്രഖ്യാപിക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ചും മറ്റും തിങ്കളാഴ്ച ഔദ്യോഗീക പ്രഖ്യാപനമുണ്ടാകുമെന്നാണ് എ.എ.പി നേരത്തേ അറിയിച്ചിരുന്നത്.
ആം ആദ്മി പാര്‍ട്ടി ഡല്‍ഹി ഭരിക്കും, മുഖ്യമന്ത്രി മനീഷ് സിസോഡിയ?
SUMMARY: New Delhi: A move is afoot to make Manish Sisodia the chief minister of Delhi in place of Arvind Kejriwal, with nearly 80 per cent people in AAP meetings across Delhi expressing their view that the Aam Aadmi Party must form a government.

Keywords: National, politics, Aam Aadmi Party, Arvind Kejriwal, Manish Sisodia,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia