ഗുജറാത്തില്‍ പള്ളി കത്തിക്കാന്‍ ശ്രമം; സംഘര്‍ഷാവസ്ഥ

 


അഹമ്മദാബാദ്: (www.kvartha.com 10.10.2015) ഗുജറാത്തില്‍ പള്ളിക്ക് തീയിടാന്‍ ശ്രമം. നവ് സരി ജില്ലയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. നവ്‌സരിയിലെ ചിഖ്‌ലി താലൂക്കില്‍ പെട്ട സുര്‍ഖായ് ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.

സുര്‍ഖായില്‍ സുരക്ഷ ശക്തമാക്കി. അജ്ഞാതരായ ചിലരാണ് പള്ളിക്ക് തീയിട്ടത്. സുര്‍ഖായ് സ്വദേശി ഇല്യാസ് ശെയ്ഖിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

ബുധനാഴ്ച രാത്രി ചിലര്‍ പള്ളിക്ക് പുറത്തുനിന്നും തീയിടുകയായിരുന്നു. എന്നാല്‍ പള്ളിയിലുണ്ടായിരുന്ന ഇമാം ബഹളം വെച്ചതോടെ ഗ്രാമവാസികള്‍ ഓടിക്കൂടുകയും തീകെടുത്തുകയും ചെയ്തു.

പുറം ഭിത്തി ഉള്‍പ്പെടെ അഗ്‌നിബാധയില്‍ കത്തി നശിച്ചു. പള്ളിക്ക് സമീപത്തുനിന്നും ഒഴിഞ്ഞ കന്നാസുകള്‍ കണ്ടെത്തിയിട്ടുണ്ട്. പെട്രോള്‍ ഒഴിച്ചാണ് പള്ളി കത്തിക്കാന്‍ ശ്രമിച്ചത്.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് പോലീസ് ഹിന്ദു മുസ്ലീം സമുദായങ്ങളുടെ യോഗം വിളിച്ചുകൂട്ടി. ജനങ്ങള്‍ സമാധാനവും സാഹോദര്യവും പുലര്‍ത്തണമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഡികെ പട്ടേല്‍ ആവശ്യപ്പെട്ടു.

പള്ളിക്ക് നേരെ ആക്രമണമുണ്ടായെങ്കിലും പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നില്ലെന്നാണ് പോലീസ് ഭാഷ്യം. ഒരു മുന്‍ കരുതല്‍ എന്ന നിലയിലാണ് പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചിരിക്കുന്നതെന്നും പട്ടേല്‍ പറഞ്ഞു.
ഗുജറാത്തില്‍ പള്ളി കത്തിക്കാന്‍ ശ്രമം; സംഘര്‍ഷാവസ്ഥ

SUMMARY: Ahmedabad: Close on the heels of a “diktat” issued by Hindu outfit barring entry of Muslims at Garba events during the upcoming Navratri festival in Gujarat’ to prevent “love jihad” incidents, tension was seen in Navsari District as a masjid was attacked by some unidentified persons last night.

Keywords: Gujarat, Muslims, Mosque, Burnt,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia