റിപ്പബ്ലിക് ദിന പരേഡില്‍ ലഫ്റ്റനന്റ് കേണലായി മോഹന്‍ലാല്‍ എത്തി, ഭാര്യാ സമേതം

 


ഡെല്‍ഹി: (www.kvartha.com 26.01.2015) 66-ാം റപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ എത്തിയപ്പോള്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നമ്മുടെ പ്രിയ താരം മോഹന്‍ലാലും ഡെല്‍ഹിയില്‍ എത്തിയിരുന്നു.

റിപ്പബ്ലിക് ദിന പരേഡില്‍ ലഫ്റ്റനന്റ് കേണലായി മോഹന്‍ലാല്‍ എത്തി, ഭാര്യാ സമേതംടെറിട്ടോറിയല്‍ ആര്‍മിയിലെ ലഫ്റ്റനന്റ് കേണലായാണ്  മോഹന്‍ലാല്‍ എത്തിയത്. അദ്ദേഹത്തോടൊപ്പം ഭാര്യ സുചിത്രയും ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു.

കൂടാതെ സംവിധായകനും മുന്‍ സൈനിക ഉദ്യോഗസ്ഥനുമായ മേജര്‍ രവിയും ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു. തന്റെ പുതിയ പട്ടാള ചിത്രമായ പിക്കറ്റ് 43 തീയേറ്ററുകളില്‍ തരംഗം സൃഷ്ടിക്കുന്നതിന്റെ  സന്തോഷത്തിലാണ് മേജര്‍ രവി.

രാജ് പഥിലേക്ക് പോകും മുമ്പ് സൈനിക യൂണിഫോമില്‍ ഭാര്യക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റുകയും ചെയ്തു. ഈ ചിത്രത്തിന് അഞ്ച് മണിക്കൂറുകള്‍ കൊണ്ട് 92,005 ലൈക്കും കിട്ടി. രണ്ടായിരത്തോളം പേരാണ്   ചിത്രം ഷെയര്‍ ചെയ്തത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Mohanlal also witnessed Republic Day Parade at Delhi , New Delhi, America, President, Barack Obama, Facebook, Poster, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia