പ്രധാനമന്ത്രിയുടെ വിവാദകോട്ട് ഇനി രത്‌ന വ്യാപാരിക്ക് സ്വന്തം: ലേലത്തുക 4.31 കോടി
Feb 21, 2015, 10:58 IST
സൂറത്ത്: (www.kvartha.com 21/02/2015) ഏറെ വിവാദമുണ്ടാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്യൂട്ട് ലേലത്തില്‍ പോയി. സൂറത്തിലെ വന്‍ വ്യവസായിയും രത്‌ന വ്യാപാരിയുമായ ലാല്‍ജി ഭായ് പട്ടേലാണ് കോട്ട് ലേലത്തില്‍ വാങ്ങിയത്. അഞ്ച് കോടിയുമായി മറ്റൊരാള്‍ രംഗത്തുവന്നെങ്കിലും സമയം കഴിഞ്ഞതിനാല്‍ കോട്ട് നല്‍കാനുള്ള അനുമതി നിഷേധിച്ചു. ലേല തുക ഗംഗാ ശുചീകരണത്തിന് ഉപയോഗിക്കും.
സൂറത്തില്‍ നടന്ന ലേലത്തില്‍ കോട്ടിനൊപ്പം മോഡിക്ക് സമ്മാനമായി ലഭിച്ച 450 ഓളം വസ്തുക്കളും വെച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ റിപ്പബ്ലിക് ദിനത്തില്‍ അതിഥിയായെത്തിയപ്പോള്‍ മോഡി ധരിച്ചിരുന്ന കോട്ടാണ് ഇപ്പോള്‍ ലേലത്തില്‍ പോയത്.
അന്ന് മോഡി ധരിച്ചത് സ്വന്തം പേര് തുന്നിച്ചേര്‍ത്ത കോട്ടായിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലാളിത്യം പറഞ്ഞ് പ്രചാരണം നടത്തിയ മോഡിയുടെ വാക്കുകള്‍ വെറും പൊള്ളയായിരുന്നു എന്ന പരിഹാസങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.
ഈജിപ്ഷ്യന്‍ ഏകാധിപതി ഹുസ്‌നി മുബാറക് സ്വന്തം പേര് തുന്നിയ സ്യൂട്ട് ഉപയോഗിച്ചിരുന്നു. ഈ ചിത്രവും സോഷ്യല്‍ മീഡിയയില്‍ മോഡിയുടെ ചിത്രത്തിനൊപ്പം വ്യാപകമായി പ്രചരിച്ചിരുന്നു. സ്യൂട്ട് ലേലത്തിന് വെച്ചപ്പോഴും വന്‍ പ്രതിഷേധമാണ് ഉണ്ടായത്.
സെല്‍ഫ് പബ്‌ളിസിറ്റി ലക്ഷ്യമിട്ടാണ് മോഡി സ്വന്തം കോട്ട് ലേലത്തില്‍ വെച്ചതെന്നാരോപിച്ച് ലേലം നടക്കുന്ന സ്ഥലത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയിരുന്നു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
പാലുമായി സൊസൈറ്റിയിലേക്ക് പോകവെ കര്‍ഷകന്‍ കാറിടിച്ച് മരിച്ചു
Keywords: Modi suit fetches Rs. 4.31-crore in auction, Controversy, America, President, Obama, Lok Sabha, Election, Congress, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.