ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന കാര്യം മോഡി മറന്നുപോയി: കുമാര്‍ വിശ്വാസ്

 


ന്യൂഡല്‍ഹി: (www.kvartha.com 11/02/2015) ബിജെപിയുടെ പ്രധാനമന്ത്രിയല്ല, മറിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന വസ്തുത പ്രധാനമന്ത്രി നരേന്ദ്ര മോഡി മറന്നുപോയെന്ന് എ.എ.പി നേതാവ് കുമാര്‍ വിശ്വാസ്. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിനെ മോഡി അരാജകവാദിയെന്നും നക്‌സലൈറ്റെന്നും വിളിച്ചതിനെ പരാമര്‍ശിക്കുകയായിരുന്നു കുമാര്‍ വിശ്വാസ്.
ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന കാര്യം മോഡി മറന്നുപോയി: കുമാര്‍ വിശ്വാസ്
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടില്‍ പ്രധാനമന്ത്രി ഒരു കാര്യം മറന്നുപോയി. താന്‍ ബിജെപിയുടെ പ്രധാനമന്ത്രിയല്ല, മറിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന്. അദ്ദെഹത്തിന്റെ നെഗറ്റീവ് വാക്കുകളെ ജനം സ്വീകരിക്കുകയില്ല കുമാര്‍ വിശ്വാസ് പറഞ്ഞു.

ഒരിക്കല്‍ മോഡിയെ പ്രകീര്‍ത്തിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

ദീപാവലിക്ക് സിയാച്ചിനില്‍ പോയ മോഡിയെ ഞാന്‍ ആദരിക്കുന്നു. മോഡിയുമായി ഞങ്ങള്‍ക്ക് യാതൊരു ശത്രുതയുമില്ല. ഞാന്‍ മോഡി അനുകൂലിയല്ല. ഇന്ത്യന്‍ അനുകൂലിക്കുന്നയാളാണ് ഞാന്‍.

SUMMARY: Senior Aam Aadmi Party leader Kumar Vishwas on Wednesday criticised Prime Minister Narendra Modi, who in the run-up to the Delhi Assembly elections, had made personal remarks on AAP chief Arvind Kejriwal by calling him an anarchist and a Naxalite.

Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia