Threatened | 'റെയില്‍വേ സ്റ്റേഷന്റെ നടപ്പാലത്തില്‍ കയറി നിന്ന് ചാടുമെന്ന് ഭീഷണി മുഴക്കി ഇതരസംസ്ഥാന തൊഴിലാളി; ഒടുവില്‍ പൊലീസിന്റെ അറ്റകൈ പ്രയോഗം ഇങ്ങനെ
Dec 1, 2022, 16:33 IST
ചെന്നൈ: (www.kvartha.com) റെയില്‍വേ സ്റ്റേഷന്റെ നടപ്പാലത്തില്‍ കയറി നിന്ന് ചാടുമെന്ന് ഭീഷണിമുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് മദ്യക്കുപ്പി കാണിച്ച് പ്രലോഭിപ്പിച്ച് പിടികൂടി. ചെന്നൈ തിരുവൊട്ടിയൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വ്യാഴാഴ്ച രാവിലെയാണ് നാടകീയ സംഭവം അരങ്ങേറിയത്.
ഇയാള്‍ ചാടുമെന്ന് ഉറപ്പാക്കിയ ഉദ്യോഗസ്ഥരും യാത്രക്കാരും മുന്‍കരുതലെന്ന നിലയില്‍ നടപ്പാലത്തിനു കീഴില്‍ ടാര്‍പോളിന്‍ പായ് വിരിച്ചിരുന്നു. പിന്നീടാണ് അറ്റകൈ പ്രയോഗമെന്നോണം മദ്യക്കുപ്പി കാണിച്ചു ശ്രദ്ധ തിരിക്കാനുള്ള തന്ത്രം പൊലീസ് പയറ്റിയത്. കുപ്പി കണ്ടതും ഇയാളുടെ ശദ്ധ്ര തിരിയുകയും അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ പിടികൂടി താഴെ ഇറക്കുകയും ചെയ്തു.
Keywords: Migrant worker threatened to jump from footbridge of Chennai railway station, Chennai, News, Police, Liquor, Passengers, Railway, National.
നടപ്പാലത്തിന്റെ കൈവരികളില്‍ നിന്നായിരുന്നു ഇയാളുടെ അഭ്യാസപ്രകടനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റെയില്‍വേ പൊലീസും അഗ്‌നിസുരക്ഷ സേനയും ജനങ്ങളും പഠിച്ച പണി പതിനെട്ടും പ്രയോഗിച്ചിട്ടും ഇയാളെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. ഒരാഴ്ച മുന്‍പു മാത്രമാണ് ഒഡിഷ സ്വദേശിയായ യുവാവ് ചെന്നൈയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഇയാള്‍ ചാടുമെന്ന് ഉറപ്പാക്കിയ ഉദ്യോഗസ്ഥരും യാത്രക്കാരും മുന്‍കരുതലെന്ന നിലയില്‍ നടപ്പാലത്തിനു കീഴില്‍ ടാര്‍പോളിന്‍ പായ് വിരിച്ചിരുന്നു. പിന്നീടാണ് അറ്റകൈ പ്രയോഗമെന്നോണം മദ്യക്കുപ്പി കാണിച്ചു ശ്രദ്ധ തിരിക്കാനുള്ള തന്ത്രം പൊലീസ് പയറ്റിയത്. കുപ്പി കണ്ടതും ഇയാളുടെ ശദ്ധ്ര തിരിയുകയും അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ പിടികൂടി താഴെ ഇറക്കുകയും ചെയ്തു.
Keywords: Migrant worker threatened to jump from footbridge of Chennai railway station, Chennai, News, Police, Liquor, Passengers, Railway, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.