(www.kvartha.com 09.09.2015) ബൈക്കിലെ പെട്രോള്‍ അപ്രതീക്ഷിതമായി തീരുന്ന പ്രശ്‌നം ഒരിക്കലെങ്കിലും അഭിമുഖീകരിക്കാത്ത ആരുമുണ്ടാകില്ല. പെട്രോള്‍ പമ്പില്ലാത്ത സ്ഥലത്തുവച്ചാണ് ഇന്ധനം തീരുന്നതെങ്കില്‍ പറയുകയും വേണ്ട. ബൈക്കും തള്ളി കിലോമീറ്ററുകള്‍ നടക്കേണ്ടി വരും. എന്നാല്‍ ഹൈദരാബാദിലെ ബെഗുംപെറ്റ് എന്ന സ്ഥലത്തു കൂടി പോകുന്നവര്‍ക്ക് ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ല.
കാരണം ഇവിടെ വ്യത്യസ്തനായൊരു പൊലീസുകാരനുണ്ട്. സാധാരണ പൊലീസുകാരെന്നു കേള്‍ക്കുമ്പോഴേ വെറുതേ വണ്ടിക്കു കൈയും കാട്ടി, ഹെല്‍മറ്റില്ല, വണ്ടി ഓവര്‍ സ്പീഡായിരുന്നു എന്നും പറഞ്ഞു പെറ്റിയടിക്കുന്നവര്‍ എന്നൊരു പുച്ഛഭാവം എപ്പോഴും മനസില്‍ തോന്നില്ലേ? എന്നാല്‍ ഈ പൊലീസുകാരന്‍ തീര്‍ത്തും വ്യത്യസ്തനാണ്. മെറാജുദീന്‍ സയ്ദ്, ഹൈദരാബാദ് സിറ്റി ട്രാഫിക് എഎസ്‌ഐയാണ് ഇദ്ദേഹം. തന്റെ മേഖലയില്‍ ആരെങ്കിലും പെട്രോളില്ലാതെ വിഷമിച്ചാല്‍ അവര്‍ക്ക് ഇദ്ദേഹം സൗജന്യമായി പെട്രോള്‍ എത്തിച്ചു നല്‍കും.
വിജയ് വിജി എന്ന ഹൈദരാബാദിയാണ് മെറാജുദ്ദീന്റെ സൗജന്യ സേവനത്തെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ ഒരു അനുഭവക്കുറിപ്പിട്ടത്. ആ കഥ ഇങ്ങനെ: ഒരിക്കല്‍ ജോലി കഴിഞ്ഞു വീട്ടിലേക്ക് വരികയായിരുന്നു വിജയ്. പാതിവഴി വച്ച് പെട്രോള്‍ തീര്‍ന്നു പോയി. വിജയ് റോഡ് വക്കില്‍ വിഷമിച്ചു നില്‍ക്കുന്നത് കണ്ടെത്തിയ മെറാജുദീന്‍ വിജയ്ക്കടുത്തെത്തി സഹായം വാഗ്ദാനം ചെയ്തു.
മെറാജുദീന്‍ ആദ്യമെത്തിയപ്പോള്‍ റോഡില്‍ വാഹനം നിര്‍ത്തിയിട്ടതിനു ചീത്ത വിളിക്കാനാകുമെന്നാണ് വിജയ് കരുതിയത്. എന്നാല്‍ മെറാജുദീന്‍ പ്രതീക്ഷകളെല്ലാം തെറ്റിച്ചെന്നു വിജയ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മറുവശത്ത് നിര്‍ത്തിയിട്ടിരുന്ന തന്റെ ബൈക്കില്‍ നിന്ന് ഒരു കുപ്പി പെട്രോളുമായാണ് മൊറാജുദ്ദീന്‍ എത്തിയത്. ഗവണ്‍മെന്റ് തനിക്ക് നല്ല ശമ്പളം നല്‍കുന്നുണ്ടെന്നും അതുകൊണ്ട് കഴിയാവുന്ന ആളുകളെ സഹായിക്കണമെന്നാണ് കരുതുന്നതെന്നും മെറാജുദീന്‍ പറയുന്നു. എല്ലാ ദിവസവും നിരവധി പേര്‍ക്ക് സൗജന്യമായി പെട്രോള്‍ നല്‍കാറുണ്ട്. പണം കൊടുത്താല്‍ വാങ്ങാറില്ല. അപ്പോഴത് ബിസിനസായി മറുമെന്നാണ് മൊറാജുദ്ദീന്റെ അഭിപ്രായം. പൊലീസുകാരനു നന്ദിയറിയിച്ച് അദ്ദേഹത്തിനൊപ്പമുളള ഫോട്ടൊയും വിജയ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.
SUMMARY: Where would you head if your vehicle is running short of petrol? A petrol pump, right? And what when the tank empties in the middle of a road, it has to be dragged all the to the side of a road and then the pain of going to a pump to get some food into your vehicle so that it is up and running again. So much trouble!
But if you a resident of Hyderabad, and happen to run short of petrol near crossing in Begumpet area, do not fear dragging down your vehicle, this super cop will help you out.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.