മുഖ്യമന്ത്രി സമരം നടത്തരുതെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: കെജ്‌രിവാള്‍

 


ഡെല്‍ഹി: കഴിഞ്ഞ ഒരാഴ്ചയായി ആം ആദ്മിയുടെ നേതൃത്വത്തില്‍ ആഭ്യന്തര മന്ത്രാലയത്തിനു മുന്നില്‍ പോലീസിനെതിരായി നടത്തിവരുന്ന  സമരത്തിന് വിശദീകരണവുമായി മുഖ്യമന്ത്രി  അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്.

മുഖ്യമന്ത്രി സമരം നടത്തരുതെന്ന് ഒരു ഭരണഘടനയിലും പറഞ്ഞിട്ടില്ലെന്നു പറഞ്ഞ കെജ്‌രിവാള്‍ സമരം ചെയ്യുക എന്നുള്ളത് തന്റെ അവകാശമാണെന്നും അതൊരിക്കലും  ഭരണഘടനാ ലംഘനമാകുന്നില്ലെന്നും വ്യക്തമാക്കി.

സമരത്തെ നേരിടാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതാണ് ഭരണഘടനാ ലംഘനമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ നടത്തുന്ന ധര്‍ണയ്‌ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടയിലാണ് സമരത്തെ ന്യായീകരിച്ചുകൊണ്ട് കെജ്‌രിവാള്‍ രംഗത്തെത്തുന്നത്. ലോക്പാല്‍ ബില്‍ പാസാക്കാനായി ഫെബ്രുവരിയില്‍ രാംലീലയില്‍ പ്രത്യേക നിയമസഭാ സമ്മേളനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും  കെജ്‌രിവാള്‍ അറിയിച്ചു.

ഭരണഘടനയുടെ അന്തസിനും മുഖ്യമന്ത്രിയുടെ പദവിക്കും നിരക്കാത്ത പ്രവര്‍ത്തിയാണ് കെജ്‌രിവാളിന്റേതെന്ന് കോണ്‍ഗ്രസും ബിജെപിയുമടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും വിമര്‍ശിച്ചിരുന്നു. റിപ്പബ്ലിക് ദിനം അടുക്കുന്ന അവസരത്തിലും സമരവുമായി മുന്നോട്ടു പോകുകയാണ് മുഖ്യമന്ത്രി.

അതേസമയം റിപ്പബ്ലിക് ദിന സന്ദേശത്തില്‍ അഴിമതി കുറയ്ക്കാന്‍ എഎപി മന്ത്രിസഭ ബാധ്യസ്ഥരാണെന്നും  കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ 20 ശതമാനം അഴിമതി സംസ്ഥാനത്ത് കുറഞ്ഞിട്ടുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു. സ്ത്രീസുരക്ഷയ്ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുവെന്നും രാജ്യത്തെ ആദ്യ അഴിമതിരഹിത സംസ്ഥാനമായി ഡല്‍ഹിയെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കെജ്‌രിവാള്‍ അറിയിച്ചു.
മുഖ്യമന്ത്രി സമരം നടത്തരുതെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: കെജ്‌രിവാള്‍
അതേസമയം വംശീയാധിക്ഷേപത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന
എഎപി മന്ത്രിസഭയിലെ നിയമമന്ത്രി സോംനാഥ് ഭാരതിയെ കെജ്‌രിവാള്‍ ന്യായീകരിക്കുകയുണ്ടായി. നിയമ മന്ത്രി തെറ്റു ചെയ്തുവെന്ന് കരുതുന്നില്ലെന്നും  വനിത കമ്മീഷന്‍ രാഷ്ട്രീയപ്രേരിതമായാണ് ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
ലോകസഭാ തെരഞ്ഞെടുപ്പില്‍ മഹിളാ കോണ്‍ഗ്രസിന് മൂന്ന് സീറ്റ് അനുവദിക്കണം: ബിന്ദുകൃഷ്ണ

Keywords:  New Delhi, Chief Minister, Congress, BJP, Republic Day, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia