മാംസ നിരോധനം: ജൈന്‍ കമ്യൂണിറ്റി ഹാളിന് പുറത്ത് ചിക്കന്‍ റോസ്റ്റ് ചെയ്തു; എം.എന്‍.എസ് അതിരുവിട്ടു
Sep 13, 2015, 20:33 IST
താനെ: (www.kvartha.com 13.09.2015) മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന നടത്തിയ മാംസ നിരോധന പ്രതിഷേധം അതിരുവിട്ടു. താനെയിലെ വിഷ്ണു നഗര്‍ ഏരിയയിലെ ജൈന്‍ കമ്യൂണിറ്റി ഹാളിന് പുറത്ത് തടിച്ചുകൂടിയ എം.എന്‍.എസ് പ്രവര്‍ത്തകര്‍ ചിക്കന്‍ റോസ് ചെയ്തു. കൂടാതെ മുംബൈയുടെ പല ഭാഗങ്ങളിലും മാംസം കൊണ്ട് മാലകളുണ്ടാക്കി തൂക്കി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
പ്രതിഷേധ പ്രകടനത്തില്‍ എം.എന്‍.എസ് സിറ്റി വൈസ് പ്രസിഡന്റ് രവി മോര്‍, മഹേഷ് കദം, ആശിഷ് ദോക്കെ, രാജു ബാഗ് വെ, തുടങ്ങിയവരും വനിത പ്രവര്‍ത്തകരും പങ്കെടുത്തു.
മഹാരാഷ്ട്രയുടെ കാര്യങ്ങളില്‍ ജൈനന്മാര്‍ തീരുമാനമെടുക്കേണ്ടെന്ന നിലപാടിലാണ് എം.എന്‍.എസ്. ഇക്കാര്യം താനെ മിററിന് അനുവദിച്ച അഭിമുഖത്തില്‍ രാജ് താക്കറെ വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്രയിലെ കാര്യങ്ങള്‍ ജൈനന്‍മാര്‍ തീരുമാനിക്കേണ്ട. ദിഗംബര ജൈനന്മാര്‍ പൂര്‍ണ നഗ്‌നരായി ചുറ്റിക്കറങ്ങാറുണ്ട്. അതില്‍ കുഴപ്പമില്ലെങ്കില്‍ പിന്നെന്തിനാണ് ഈ മാംസ നിരോധനമെന്നായിരുന്നു താക്കറെയുടെ ചോദ്യം.
SUMMARY: Thane: Raj Thackeray-led MNS protest against the temporary meat ban comes in a bizarre way.
Keywords: Raj Thackeray, MNS, Protest, Chicken,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.