Mary Kom | പാരീസ് ഒളിംപിക്സിനുള്ള ഇന്‍ഡ്യന്‍ സംഘത്തിന്റെ നേതൃസ്ഥാനം രാജിവച്ച് ബോക്സിങ് ഇതിഹാസം മേരി കോം; തീരുമാനം വ്യക്തിപരമായ കാരണങ്ങളാല്‍

 


ന്യൂഡെല്‍ഹി: (KVARTHA) 2024 പാരീസ് ഒളിംപിക്സിനുള്ള ഇന്‍ഡ്യന്‍ സംഘത്തിന്റെ നേതൃസ്ഥാനം (ഷെഫ് ഡി മിഷന്‍) രാജിവച്ച് ബോക്സിങ് ഇതിഹാസം എം സി മേരി കോം. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് തീരുമാനമെന്നുള്ള റിപോര്‍ടുകളാണ് പുറത്തുവരുന്നത്.

തന്നെ ഷെഫ് ഡി മിഷന്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മേരി കോം തനിക്ക് കത്തെഴുതിയതായി ഇന്‍ഡ്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷ വെള്ളിയാഴ്ച അറിയിച്ചു. മേരി കോം സ്ഥാനമൊഴിഞ്ഞതില്‍ ദുഃഖമുണ്ടെന്നും അവരുടെ തീരുമാനത്തെയും സ്വകാര്യതയേയും മാനിക്കുന്നതായും ഉഷ പ്രതികരിച്ചു.

Mary Kom | പാരീസ് ഒളിംപിക്സിനുള്ള ഇന്‍ഡ്യന്‍ സംഘത്തിന്റെ നേതൃസ്ഥാനം രാജിവച്ച് ബോക്സിങ് ഇതിഹാസം മേരി കോം; തീരുമാനം വ്യക്തിപരമായ കാരണങ്ങളാല്‍

'രാജ്യത്തെ എല്ലാ വിധത്തിലും സേവിക്കുന്നത് ഒരു ബഹുമതിയായി ഞാന്‍ കരുതുന്നു, അതിനായി മാനസികമായി തയാറായിരുന്നു. എന്നിരുന്നാലും, അഭിമാനകരമായ ഉത്തരവാദിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കാത്തതില്‍ താന്‍ ഖേദിക്കുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി' എന്ന് മേരി കോം ഉഷയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

Keywords: MC Mary Kom steps down as chef-de-mission of India's Paris Olympics contingent, New Delhi, News, MC Mary Kom, Boxing Star, Paris Olympics, PT Usha, Letter, Resignation, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia