എം ബി രാജേഷ് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്

 


എം ബി രാജേഷ് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്
ബാംഗ്‌ളൂര്‍: ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായി എം ബി രാജേഷിനെ തിരഞ്ഞെടുത്തു. എം.സ്വരാജാണ് വൈസ് പ്രസിഡന്റ്. ജനറല്‍ സെക്രട്ടറിയായി അഭയ് മുഖര്‍ജിയെയും ജോയിന്റ് സെക്രട്ടറിയായി ടി വി രാജേഷിനെയും തിരഞ്ഞെടുത്തു.  70 അംഗ കേന്ദ്ര കമ്മിറ്റിയെയാണ് ബാംഗ്‌ളൂരില്‍ സമാപിച്ച സമ്മേളനം തിരഞ്ഞെടുത്തത്.

 കേരളത്തില്‍ നിന്ന് ആറു പേര്‍ ദേശീയ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എം സ്വരാജ്, ടി വി രാജേഷ്, കെ എസ് സുനില്‍ കുമാര്‍, മുഹമ്മദ് റിയാസ്, ടി വി അജിത, പി പി ദിവ്യ എന്നിവരാണ് കേരളത്തില്‍ നിന്ന് ദേശീയ സമിതിയിലുളളത്.

Key words: M B Rajesh, DYFI, M Swaraj, cpm, TV Rajesh.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia