'ആയുധങ്ങള്‍ കടത്താന്‍ മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്നത് ഒന്നരക്കോടിവരെ വില വരുന്ന ബിഎംഡബ്ല്യു, ഥാര്‍; നയിക്കുന്നത് ആഡംബര ജീവിതം'; റെയ്ഡിനിടെ ഝാര്‍ഖണ്ഡില്‍ അറസ്റ്റിലായവരുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്
Jan 10, 2022, 14:31 IST
റാഞ്ചി: (www.kvartha.com 10.01.2022) മാവോയിസ്റ്റ് നേതാക്കള്‍ നയിക്കുന്നത് ആഡംബര ജീവിതമെന്ന് വെളിപ്പെടുത്തല്‍. ഝാര്‍ഖണ്ഡില്‍ ആയുധങ്ങള്‍ വിതരണം ചെയ്യാന്‍ മാവോയിസ്റ്റ് നേതാക്കള്‍ ബി എം ഡബ്ല്യു, ഥാര്‍ തുടങ്ങിയ ആഡംബര കാറുകള്‍ ഉപയോഗിക്കാറുണ്ടെന്ന് അറസ്റ്റിലായ അംഗങ്ങള്‍ പൊലീസിനോട് പറഞ്ഞു.
പ്രാദേശിക മുതലാളിമാരില്‍ നിന്നും വലിയ ലെവി വാങ്ങിയാണ് മാവോയിസ്റ്റ് നേതാക്കള്‍ കാറുകളും ആയുധങ്ങളും വാങ്ങുന്നതെന്നും മാവോയിസ്റ്റുകള്‍ ആയുധങ്ങള്‍ വിതരണം ചെയ്യുന്ന ചിലരെ തിരിച്ചറിഞ്ഞതായി സൂചന ലഭിച്ചതായും പൊലീസ് വ്യക്തമാക്കി.
മാവോയിസ്റ്റ് നേതാക്കള്‍ ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞതായി ദ ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപോര്‍ട് ചെയ്തു. ഒന്നരക്കോടിവരെ വില വരുന്ന കാറുകളാണ് ഇവര്‍ ഉപയോഗിക്കുന്നതെന്നും റിപോര്‍ടില്‍ പറയുന്നു.
റാഞ്ചിയിലെ ധാബയില്‍ വ്യാഴാഴ്ച നടത്തിയ റെയ്ഡിനിടെ പി എല്‍ എഫ് ഐ (പീപിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ) പ്രവര്‍ത്തകര്‍ക്ക് സിം കാര്‍ഡുകള്‍ വാങ്ങാനെത്തിയ അമിര്‍ചന്ദ് കുമാര്‍, ആര്യ കുമാര്‍ സിംഗ്, ഉജ്വല്‍ കുമാര്‍ സാഹു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പി എല്‍ എഫ് ഐ തലവന്‍ ദിനേശ് ഗോപിന്റെ സ്‌ക്വാഡിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് പൊലീസ് റിപോര്‍ട്. കൂടെയുണ്ടായിരുന്ന നിവേശ് കുമാര്‍, ശുഭം കുമാര്‍, ധ്രുവ് കുമാര്‍ എ ബി എം ഡബ്ല്യു കാറിലും ഥാര്‍ ജീപിലും രക്ഷപ്പെട്ടു.
അമിര്‍ചന്ദില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന വിലകൂടിയ ടെന്റുകളും സ്ലീപിംഗ് ബാഗുകളും മാവോയിസ്റ്റ് ലഘുലേഖകളും 3.25 ലക്ഷം രൂപയും കണ്ടെടുത്തു. ബി എം ഡബ്ല്യു കാറും ജീപും പൊലീസ് കസ്റ്റഡിയിലെടുത്തു. ആയുധങ്ങള്‍ കടത്താനും മാവോയിസ്റ്റുകള്‍ക്ക് എത്തിക്കാനും ആഡംബര വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.