രാഷ്ട്രീയത്തിലൂടെ പലരും കോടികള്‍ സമ്പാദിക്കുന്നു: കോണ്‍ഗ്രസ് എം.പി ബീരേന്ദര്‍ സിംഗ്

 


അംബാല: രാഷ്ട്രീയത്തിലൂടെ പലരും കോടികള്‍ സമ്പാദിക്കുന്നതായി കോണ്‍ഗ്രസ് എം.പി ബീരേന്ദര്‍ സിംഗ്. ഒരു ജോലിയുമില്ലാത്തവര്‍ക്ക് ശോഭിക്കാന്‍ പറ്റിയ തൊഴിലാണ് രാഷ്ട്രീയം. ബിസിനസ് നടത്തി പരാജയപ്പെട്ടവരും സര്‍ക്കാര്‍ ജോലിയില്‍ പരാജയം രുചിച്ചവരും എഞ്ചിനീയറും ഡോക്ടറും വക്കീലുമാകാന്‍ കഴിയാത്തവരും രാഷ്ട്രീയത്തിലെത്തുന്നു ബീരേന്ദര്‍ സിംഗ് പറഞ്ഞു.

ഇങ്ങനെ രാഷ്ട്രീയത്തിലിറങ്ങുന്നവര്‍ ഇവിടെ വിജയം നേടുന്നു. ലക്ഷങ്ങളല്ല, കോടികളാണ് ഇവര്‍ സമ്പാദിക്കുന്നത്. രാഷ്ടീയ രംഗത്തുള്ള നല്ല നേതാക്കളെ പിന്തള്ളി ഇവര്‍ വിജയം കൈവരിക്കുകയും ചെയ്യുന്നു ബീരേന്ദര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. അംബാലയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് ബീരേന്ദര്‍ സിംഗ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

രാഷ്ട്രീയത്തിലൂടെ പലരും കോടികള്‍ സമ്പാദിക്കുന്നു: കോണ്‍ഗ്രസ് എം.പി ബീരേന്ദര്‍ സിംഗ്
മുന്‍ ഐപിഎസ് ഓഫീസറും സാമൂഹ്യപ്രവര്‍ത്തകയുമായ കിരണ്‍ ബേദി, ആം ആദ്മി പാര്‍ട്ടി അംഗവും പ്രശസ്ത അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

100 കോടി രൂപയുണ്ടെങ്കില്‍ രാജ്യസഭാ സീറ്റ് സ്വന്തമാക്കാമെന്ന പ്രസ്താവന നടത്തി നേരത്തേ വിവാദം സൃഷ്ടിച്ചയാളാണ് ബീരേന്ദര്‍ സിംഗ്.

SUMMARY: Ambala: Congress MP Chaudhary Birender Singh, who had earlier kicked up a row with his 'Rs 100 crore for a Rajya Sabha seat remark', on Sunday said there are many people who have made billions through politics.

Keywords: National news, Haryana, Congress, Chaudhary Birender Singh, Rajya Sabha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia