രാജ്യസഭയില്‍ മന്‍ മോഹന്‍ സിംഗിന് ഭാര്യയില്ല: ബിജെപി

 


അഹമ്മദാബാദ്: രാജ്യസഭയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് ഭാര്യയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ബിജെപി. രാജ്യസഭ തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഭാര്യയുടെ പേര് ഉള്‍പ്പെടുത്താതെന്നും അവര്‍ ആരോപിച്ചു.

ഇതാണ് മന്‍ മോഹന്‍ സിംഗിന്റെ സത്യവാങ്മൂലം. രാജ്യസഭ തിരഞ്ഞെടുപ്പില്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിച്ചതാണിത്. ഇതില്‍ അദ്ദേഹം ഭാര്യയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിനെക്കുറിച്ച് ഞങ്ങളെന്ത് പറയണം? ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് ചോദിച്ചു. പ്രധാനമന്ത്രിയുടെ സത്യവാങ്മൂലത്തിന്റെ ഒരു കോപ്പിയും അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കാണിച്ചു.
രാജ്യസഭയില്‍ മന്‍ മോഹന്‍ സിംഗിന് ഭാര്യയില്ല: ബിജെപി
അതേസമയം സത്യവാങ്മൂലം ഏത് വര്‍ഷത്തിലെയാണെന്ന് വ്യക്തമല്ല. 2013ലേതാണെന്ന് ബിജെപി നേതാക്കള്‍ ആരോപിക്കുന്നു. മന്‍ മോഹന്‍ സിംഗ് രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് തൊട്ടുമുന്‍പായിരുന്നു ഇത്.

ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടെ വിവാഹത്തെ സംബന്ധിച്ച വിവാദങ്ങളോട് തിരിച്ചടിക്കാന്‍ പാര്‍ട്ടി ഇറക്കിയ തുറുപ്പ് ചീട്ടാണ് മന്‍ മോഹന്‍ സിംഗിന്റെ സത്യവാങ്മൂലമെന്നാണ് റിപോര്‍ട്ട്.

SUMMARY:
Ahmedabad: BJP on Saturday claimed Prime Minister Manmohan Singh had not mentioned his wife's name in the affidavit submitted along with nomination he filed as a Rajya Sabha candidate, as the party sought to blunt Congress' attack on Narendra Modi over his marital status.

Keywords: BJP, Manmohan Singh, Affidavit, Rajya Sabha, Congress, Narendra Modi, Jashodaben, Elections 2014, Lok Sabha Polls 2014
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia