Arrest | വെടിവയ്പ് കേസ്: ഭാരതീയ ജനത യുവ മോര്‍ച മണിപ്പൂര്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റില്‍
Oct 23, 2023, 13:23 IST
ഇംഫാല്‍: (KVARTHA) വെടിവയ്പ് കേസുമായി ബന്ധപ്പെട്ട് ഭാരതീയ ജനത യുവ മോര്‍ച മണിപ്പൂര്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ മനോഹര്‍മയൂം ബാരിഷ് ശര്‍മ അറസ്റ്റില്‍. ഇംഫാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒക്ടോബര്‍ 14ന് ആണ് കേസിനാസ്പദമായ വെടിവെപ്പുണ്ടായത്. അക്രമത്തില്‍ സ്ത്രീ അടക്കം അഞ്ചു പേര്‍ക്ക് പരുക്കേറ്റിരുന്നു. തുടര്‍ന്ന് അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു.
കേസില്‍ മുഖ്യപ്രതിയാണ് യുവ മോര്‍ച മണിപ്പൂര്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ എന്ന് പൊലീസ് പറഞ്ഞു. ഇംഫാല്‍ വെസ്റ്റ് ജില്ലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ബാരിഷ് ശര്‍മയെ 25വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
അതിനിടെ പൊലീസിന്റെ വാഹനപരിശോധനക്കിടെ 1,200 ലധികം വെടിയുണ്ടകളും നിരവധി സ്ഫോടക വസ്തുക്കളുമായി ഒരാള്‍ അറസ്റ്റിലായി. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ മൊയ്രാങ്കോം റോഡ് ക്രോസിങ്ങില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. പൊലീസ് കാര്‍ തടഞ്ഞെങ്കിലും നിര്‍ത്താതെ പോകാന്‍ ശ്രമിക്കുകയായിരുന്നു.

Keywords: Manipur police arrest former Bharatiya Janata Yuva Morcha state unit chief in recent shooting incident, Bhopal, News, Manipur Police, Arrested, Court, Remanded, Police Station, Gun Attack, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.