കാനഡയില്‍ ഇന്‍ഡ്യന്‍ മാനേജ്മെന്റ് വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു

 


ഗാസിയാബാദ്: (www.kvartha.com 09.04.2022) കാനഡയിലെ സബ് വേ സ്റ്റേഷന് പുറത്ത് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള മാനേജ്മെന്റ് വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. വ്യാഴാഴ്ച കാനഡയിലെ ടൊറന്റോയിലാണ് സംഭവം. കാനഡയില്‍ മാനേജ്മെന്റിന് പഠിക്കുകയായിരുന്ന കാര്‍കിക് വാസുദേവ് ആണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് വെടിയേറ്റതെന്നാണ് റിപോര്‍ട്.

കാനഡയില്‍ ഇന്‍ഡ്യന്‍ മാനേജ്മെന്റ് വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു


ഗാസിയാബാദിലെ സാഹിബാബാദ് പ്രദേശത്താണ് കാര്‍തികിന്റെ കുടുംബം. കാര്‍തിക് ജനുവരിയിലാണ് കാനഡയിലേക്ക് പോയതെന്നും അവിടെ പഠനത്തിനൊപ്പം ഒരു റെസ്റ്റോറന്റില്‍ ജോലി ചെയ്തുവരികയായിരുന്നുവെന്നും പിതാവ് പറഞ്ഞു.

പ്രാദേശിക സമയം വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ഒരു സബ് വേ സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ ചിലര്‍ തന്റെ മകന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു മകന്‍ എന്നും അദ്ദേഹം പറഞ്ഞു.

മൃതദേഹം മൂന്ന് ദിവസത്തിനകം ഇന്‍ഡ്യയിലെത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Keywords: Management student from Ghaziabad shot dead outside subway station in Canada, News, Student, Gun attack, Dead, Robbery, Dead Body, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia