'വെറുതെ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കി'; ഭക്ഷണത്തിന് കൂടുതല്‍ പണം വാങ്ങിയെന്ന പരാതിയുമായെത്തിയ യുവാവിന് 4,000 രൂപ പിഴ!, സംഭവം ഇങ്ങനെ

 



ബെംഗ്‌ളൂറു: (www.kvartha.com 14.03.2022) ഭക്ഷണത്തിന് 40 പൈസ കൂടുതല്‍ വാങ്ങിയെന്ന പരാതിയുമായി ഉപഭോക്തൃ കോടതിയെ സമീപിച്ച യുവാവിന് 4,000 രൂപ പിഴ. പ്രശസ്തിക്കുവേണ്ടി അനാവശ്യമായി പരാതി നല്‍കി കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയെന്ന് വ്യക്തമാക്കിയാണ് ബെംഗ്‌ളൂറു സ്വദേശിയായ മൂര്‍ത്തിക്ക് പിഴ വിധിച്ചത്.

റസ്റ്റാറന്റില്‍നിന്നു വാങ്ങിയ ഭക്ഷണസാധനത്തിന് 40 പൈസ അധികം വാങ്ങിയെന്നാരോപിച്ച് ഹര്‍ജി നല്‍കി കോടതിയുടെ സമയം പാഴാക്കിയതിനാണ് പരാതിക്കാരനോട് 4,000 രൂപ പിഴയടക്കാന്‍ ഉപഭോക്തൃ കോടതി ഉത്തരവിട്ടത്. വിധി വന്ന് 30 ദിവസത്തിനുള്ളില്‍ 4000 രൂപയില്‍ 2,000 രൂപ റസ്റ്റാറന്റിനും 2,000 രൂപ കോടതി ചിലവുകള്‍ക്കായും നല്‍കണമെന്നാണ് ഉത്തരവ്.

'വെറുതെ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കി'; ഭക്ഷണത്തിന് കൂടുതല്‍ പണം വാങ്ങിയെന്ന പരാതിയുമായെത്തിയ യുവാവിന് 4,000 രൂപ പിഴ!, സംഭവം ഇങ്ങനെ


2021 മേയ് 21ന് മൂര്‍ത്തി സെന്‍ട്രല്‍ സ്ട്രീറ്റിലെ റസ്റ്റാറന്റില്‍നിന്ന് ഭക്ഷണം പാര്‍സല്‍ വാങ്ങി. 265 രൂപയുടെ ബിലാണ് ജീവനക്കാരന്‍ നല്‍കിയത്. എന്നാല്‍, ആകെ നിരക്ക് 264.60 രൂപയായിരുന്നു. ബില്‍ റൗന്‍ഡ് ഓഫ് ചെയ്യുന്നതിന്റെ ഭാഗമായാണ് 265 രൂപ ഈടാക്കിയത്.   

എന്നാല്‍, 40 പൈസ കൂടുതല്‍ ഈടാക്കിയത് എന്തിനാണെന്ന് ജീവനക്കാരോട് ചോദിച്ചിട്ടും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് ആരോപിച്ച് റസ്റ്റാറന്റിനെതിരെ മൂര്‍ത്തി ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം കടുത്ത മാനസികാഘാതമുണ്ടാക്കിയെന്നും ഇതില്‍ ഒരു രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു മൂര്‍ത്തിയുടെ ഹരജി. 

എന്നാല്‍, സര്‍കാര്‍ നിയമപ്രകാരം 50 പൈസക്ക് മുകളിലുള്ള തുക റൗന്‍ഡ് ഓഫ് ചെയ്ത് ഒരു രൂപയാക്കാമെന്ന് കോടതി നിരീക്ഷിച്ചു. 50 പൈസയില്‍ താഴെയുള്ള തുക ഒഴിവാക്കിയും റൗന്‍ഡ് ഓഫ് ചെയ്യാമെന്നാണ് നിയമം. ബിലിലെ തുക 50 പൈസക്ക് മുകളിലായി 60 പൈസയായതിനാലാണ് ഒരു രൂപയാക്കിയതെന്ന് റസ്റ്റാറന്റിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതോടെ പരാതി അനാവശ്യമാണെന്ന് വ്യക്തമാക്കിയ കോടതി പരാതിക്കാരന് 4,000 രൂപ പിഴ വിധിക്കുകയായിരുന്നു. 

Keywords:  News, National, India, Bangalore, Food, Fine, Court, Youth, Man sues Bengaluru hotel for overcharging 40 paise, fined Rs 4,000
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia