രണ്ടാം വിവാഹത്തെ എതിര്‍ത്ത ഭാര്യയെ യുവാവ് ശ്വാസം മുട്ടിച്ചുകൊന്നു

 


താനെ: (www.kvartha.com 08.11.2016) രണ്ടാം വിവാഹം കഴിക്കുന്നതിനെ എതിര്‍ത്ത ഭാര്യയെ യുവാവ് ശ്വാസം മുട്ടിച്ചുകൊന്നു. 29 കാരനായ കുനാല്‍ സോനക്ക് ഖാദ്‌കേയാണ് ഭാര്യ ഇന്ദു(28)വിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. താനെ ജില്ലയിലെ ബോത്ര ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണ് സംഭവം.

ആണ്‍കുഞ്ഞ് പിറക്കാനാണ് ഇയാള്‍ രണ്ടാം വിവാഹത്തിനൊരുങ്ങിയത്. ഇന്ദുവുമായുള്ള വിവാഹത്തില്‍ സോനക്ക് മൂന്നു പെണ്‍മക്കളുണ്ട്. ഇതോടെയാണ് ആണ്‍കുഞ്ഞിനെ ലഭിക്കാന്‍ ഇയാള്‍ രണ്ടാം വിവാഹത്തിനൊരുങ്ങിയത്. എന്നാല്‍ ഭാര്യ ഇതിനെ എതിര്‍ത്തു. ഇതോടെ ഭാര്യയെ എങ്ങനെയും ഇല്ലാതാക്കാന്‍ കുനാല്‍ തീരുമാനിക്കുകയായിരുന്നു.

 തുടര്‍ന്ന് ഇന്ദുവിനെ ബൈക്കില്‍ കയറ്റി ഗ്രാമത്തിനടുത്തുള്ള നദികരയില്‍ എത്തിക്കുകയും കഴുത്തു ഞെരിച്ച് കൊല്ലുകയുമായിരുന്നു. പിന്നീട് അപകടമരണമാണെന്ന് വരുത്തി തീര്‍ക്കാന്‍ മൃതശരീരം റോഡിലേക്ക് വലിച്ചെറിഞ്ഞു . ഇന്ദുവിന്റെ പിതാവ് നല്‍കിയ പരാതിയിലാണ് കുനാലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Also Read:

ഉപ്പളയിലെ ട്രാവല്‍സില്‍ റെയ്ഡ്; വ്യാജ രേഖകളും സീലും പിടികൂടിയതായി സൂചന, രണ്ട് പേര്‍ കസ്റ്റഡിയില്‍

രണ്ടാം വിവാഹത്തെ എതിര്‍ത്ത ഭാര്യയെ യുവാവ് ശ്വാസം മുട്ടിച്ചുകൊന്നു


Keywords:  Man kills wife for opposing his wish for second marriage, Thane, Children, Girl, Murder, Dead Body, River, Road, Police, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia