ബലം പ്രയോഗിച്ച് എയര്‍ഹോസ്റ്റസിനൊപ്പം സെല്‍ഫിയെടുത്ത യാത്രക്കാരന്‍ അറസ്റ്റില്‍
Jun 28, 2016, 13:11 IST
മുംബൈ: (www.kvartha.com 28.06.2016) ബലം പ്രയോഗിച്ച് എയര്‍ഹോസ്റ്റസിനൊപ്പം സെല്‍ഫിയെടുത്ത യാത്രക്കാരന്‍ അറസ്റ്റില്‍ .ജെറ്റ് എയര്‍വേസിലെ എയര്‍ഹോസ്റ്റസിനെ ബലമായി പിടിച്ചുനിര്‍ത്തി സെല്‍ഫി എടുത്തതിനാണ് ഗുജറാത്ത് സ്വദേശിയായ മുഹമ്മദ് അബൂബക്കര്‍(29) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ദമാമില്‍ നിന്നും മുംബൈയിലേക്കു യാത്ര ചെയ്ത മുഹമ്മദ് അബൂബക്കറിനെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്. വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ വച്ച് ഇയാള്‍ പുകവലിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ദമാമില്‍ നിന്നും യാത്ര പുറപ്പെട്ടപ്പോള്‍ത്തന്നെ ഇയാള്‍ എയര്‍ഹോസ്റ്റസിനെ ഉപദ്രവിക്കാന്‍ തുടങ്ങിയിരുന്നു. തനിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ബലമായി കയ്യില്‍ പിടിച്ചുവലിച്ചുവെന്നും യാത്രയിലുടനീളം നിരന്തരം ശല്യപ്പെടുത്തിയെന്നും യുവതി പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
യുവാവിന്റെ പെരുമാറ്റം അസഹ്യമായതോടെ എയര്‍ഹോസ്റ്റ് ഒച്ച വെക്കുകയും കാര്യം അറിയാനായി സഹപ്രവര്‍ത്തകര്‍ എത്തുകയും ചെയ്തു. ഇതോടെ യുവാവ് സീറ്റില്‍ നിന്നും എഴുന്നേറ്റ് ടോയ്‌ലെറ്റിലേക്ക് പോകുകയും അവിടെവെച്ച് പുക വലിക്കുകയും ചെയ്തു. ഇതോടെ സഹപ്രവര്‍ത്തകര്‍ ഇയാളോട് കയ്യിലുള്ള സിഗററ്റും ലൈറ്ററും നല്‍കാന്‍ ആവശ്യപ്പെട്ടു. ഇയാളുടെ മൊബൈല്‍ഫോണ്‍ പിടിച്ചെടുത്ത് ഫോറന്‍സിക് ലബോറട്ടറിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Keywords: Man forces air hostess for selfie, arrested, Mumbai, Dammam, Airport, Flight, Police, Arrest, Report, Youth, Custody, National.

ദമാമിലെ ഹോട്ടല്‍ ജീവനക്കാരനായ അബൂബക്കര്‍ തമാശയ്ക്ക് സെല്‍ഫിയെടുത്തതാണെന്നാണ് പോലീസിനോട് പറഞ്ഞത്. അബൂബക്കറിനെതിരെ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 354 (സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം) സെക്ഷന്‍ 336( മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തല്‍,വ്യോമയാന നിയമലംഘനം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. അബൂബക്കറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Also Read:
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കള്ളവോട്ടിന് ആഹ്വാനം ചെയ്‌തെന്ന പരാതി; കെ സുധാകരനെതിരെ കേസ്
Keywords: Man forces air hostess for selfie, arrested, Mumbai, Dammam, Airport, Flight, Police, Arrest, Report, Youth, Custody, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.