ആശുപത്രിയില്‍ കിടക്ക വാഗ്ദാനം ചെയ്ത് വയോധികനില്‍ നിന്ന് 20,000 രൂപ തട്ടിയതായി പരാതി
May 8, 2021, 16:28 IST
നാഗ്പൂര്‍: (www.kvartha.com 08.05.2021) ആശുപത്രിയില്‍ കിടക്ക വാഗ്ദാനം ചെയ്ത് വയോധികനില്‍ നിന്ന് 20,000 രൂപ തട്ടിയതായി പരാതി. കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ രോഗബാധിതയായ ഭാര്യക്കുവേണ്ടി ആശുപത്രിയില്‍ കിടക്ക തേടിയ അമരേന്ദ്ര നാരായണ്‍സിങി(65)ല്‍ നിന്നാണ് പണം തട്ടിയത്. ഇദ്ദേഹത്തിന്റെ ഭാര്യ കോവിഡ് ബാധിതയായി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില ആശങ്കാജനകമായതിനെ തുടര്‍ന്ന് മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
ബന്ധുക്കളില്‍ ഒരാള്‍ ആശുപത്രിയില്‍ പ്രവേശനത്തിന് സഹായിക്കുന്നയാളാണെന്ന് പരിചയപ്പെടുത്തി രാഹുല്‍ കുമാര്‍ എന്നയാളുടെ നമ്പര്‍ നല്‍കി. ഫോണില്‍ ഇയാളെ ബന്ധപ്പെട്ടപ്പോള്‍ ആശുപത്രിയില്‍ കിടക്ക ബുക് ചെയ്യാന്‍ 20,000 രൂപ അകൗണ്ടില്‍ ഇടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആ പണം ട്രാന്‍സ്ഫര്‍ ചെയ്ത ശേഷം കൂടുതല്‍ പണം ആവശ്യപ്പെട്ടു. സംശയം തോന്നിയ നാരായണ്‍ സിങ് ആശുപത്രിയിലേക്ക് വിളിച്ചന്വേഷിച്ചു. തുടര്‍ന്നാണ് അങ്ങനെയൊരാളുമായി അവര്‍ക്ക് ബന്ധമില്ലെന്നും കിടക്ക ബുക് ചെയ്തിട്ടില്ലെന്നും വിവരം ലഭിച്ചത്. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: News, National, Complaint, Hospital, Police, Fraud, Treatment, Man duped of Rs 20,000 with promise of hospital bed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.