പുതുതായി വാങ്ങിയ ഇലക്ട്രിക് സ്‌കൂടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകളും മരിച്ചു
Mar 26, 2022, 23:14 IST
വെല്ലൂര്‍: (www.kvartha.com 26.03.2022) തമിഴ്നാട് വെല്ലൂരില്‍ ഇലക്ട്രിക് സ്‌കൂടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകളും മരിച്ചു. ചിന്ന അല്ലാപുരം ബലരാമന്‍ മുതലിയാര്‍ തെരുവില്‍ സ്റ്റുഡിയോ നടത്തുന്ന ദുരൈവര്‍മ, മകള്‍ മോഹനപ്രീതി എന്നിവരാണ് മരിച്ചത്. പോലൂരിലെ സര്‍കാര്‍ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മോഹനപ്രീതി.
കഴിഞ്ഞ ദിവസമാണ് ഇവര്‍ സ്‌കൂടര്‍ വാങ്ങിയത്. വീട്ടുവരാന്തയില്‍ ചാര്‍ജ് ചെയ്യാന്‍ വച്ച ഇലക്ട്രിക് സ്‌കൂടര്‍ രാത്രി പൊട്ടിത്തെറിക്കുകയായിരുന്നു. സമീപമുണ്ടായിരുന്ന മറ്റൊരു ഇരുചക്രവാഹനത്തിനും തീപിടിച്ചു. വീട്ടിലേക്ക് തീ പടര്‍ന്നതോടെ പുറത്തുകടക്കാനാകാതെ ശുചിമുറിയില്‍ അഭയം തേടിയ അച്ഛനും മകളും ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
Keywords: Man, daughter die in TN as their e-bike bursts in flames, Chennai, News, Local News, Dead, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.