നാലു കാലുകളുള്ള യുവാവ്; അര്‍ജുനെ നാട്ടുകാര്‍ വിളിക്കുന്നത് പിശാചെന്ന്

 


(www.kvartha.com 09.12.2015) അര്‍ജുന്‍ രജ്പുത്, കാഴ്ചയില്‍ ഒരു സാധാരണ ചെറുപ്പക്കാരന്‍. എന്നാല്‍ ഗ്രാമവാസികള്‍ക്ക് അര്‍ജുന്‍ പിശാചിന്റെ പ്രതിരൂപമാണ്. അതുകൊണ്ട് തന്നെ അര്‍ജുന്‍ വീടിന്റെ നാലു ചുവരുകള്‍ക്കുളളിലാണ് ഈ യുവാവിന്റെ ജീവിതം. നാലുകാലുകളുമായായിരുന്നു അര്‍ജുന്റെ ജനനം. സാധാരണ രണ്ടു കാലുകള്‍ക്ക് പുറമേ പിന്‍ഭാഗത്ത് നിന്നു വളര്‍ച്ചയെത്താത്ത രണ്ടു മാസപിണ്ഡങ്ങള്‍ കൂടി വളര്‍ന്നു നില്‍ക്കുന്നു. കാഴ്ചയില്‍ വളര്‍ച്ചയെത്താത്ത രണ്ടു കാലുകളാണവ. അര്‍ജുന്റെ വിചിത്രരൂപം കണ്ടതോടെ ഗ്രാമവാസികള്‍ അയാളെ പിശാചായി വിധിയെഴുതി. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദാണ് 20കാരനായ അര്‍ജുന്റെ സ്വദേശം. ഇത്തിള്‍ക്കണ്ണി പോലെ ശരീരത്തില്‍ പറ്റികൂടിയിരിക്കുന്ന മാംസഭാഗം ശസ്ത്ര ക്രിയയിലൂടെ വേര്‍പെടുത്തിയെങ്കിലേ അര്‍ജുന് സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനാവൂ.

കുടുംബത്തിലെ നാലുമക്കളില്‍ ഏറ്റവും മൂത്തയാളാണ് അര്‍ജുന്‍. ഭാവിയില്‍ ഒരു അധ്യാപകനാകണമെന്നാണ് യുവാവിന്റെ ആഗ്രഹം. പക്ഷേ അതിനു സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നേ മതിയാവൂ. അതിനായി ശസ്ത്രക്രിയ നടത്താനുളള തയാറെടുപ്പിലാണ് അര്‍ജുന്‍ ഇപ്പോള്‍. വളര്‍ച്ചയെത്താത്ത മറ്റൊരു ഭ്രൂണത്തില്‍ നിന്നുണ്ടായതാണ് ഈ കാലുകളെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ നിഗമനം. ഈ കാലുകള്‍ വളര്‍ന്നു നില്‍ക്കുന്നതിനാല്‍ അര്‍ജുന് ശരിയായി ഇരിക്കാനോ നടക്കാനോ സാധിക്കില്ല. മാതാപിതാക്കള്‍ക്ക് വിവാഹം കഴിഞ്ഞു 12 വര്‍ഷം കാത്തിരുന്നു കിട്ടിയ കുട്ടിയായിരുന്നു അര്‍ജുന്‍.      
നാലു കാലുകളുള്ള യുവാവ്; അര്‍ജുനെ നാട്ടുകാര്‍ വിളിക്കുന്നത് പിശാചെന്ന്


SUMMARY: An Indian man who was born with four legs has been branded a 'devil' by fellow villagers, forcing him to live the life of a recluse.

Arun Rajput, 20, from a remote village in Farrukhabad in Uttar Pradesh, northern India, is now hoping for a possible surgery so he can lead a normal life.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia